web analytics

നാടിന്റെ ഗന്ധം…. അല്ല സുഗന്ധം… നുകരാൻ കൊതിയാകുന്നു… തിരിച്ചുവരും പുതിയ പാട്ട് പാടും… തിരിച്ചുവരവ് എന്നെന്ന് വെളിപ്പെടുത്തി യേശുദാസ്

വാഷിംഗ്ടൺ : ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരിൽ മലയാളികൾ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്…

അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഇപ്പോളഅ‍ താമസം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. യേശുദാസ് ഇനി കേരളത്തിലേക്ക് വരില്ലെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ തിരിച്ചെത്തും എന്നാണ് യേശുദാസ് പറയുന്നത്.

നാട്ടിൽ വന്നിട്ട് നാലു വർഷം കഴിഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൊവിഡാണ് ആദ്യം തടസമായത്. രണ്ട് വർഷത്തിലധികം കൊവിഡ് കൊണ്ടുപോയി. പിന്നീട് ഓരോ കാരണങ്ങൾ. നാടിന്റെ ഗന്ധം…. അല്ല സുഗന്ധം… നുകരാൻ കൊതിയാകുന്നു.

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ഇവിടെ ഡാളസിലെ വീട്ടിലിരുന്ന് പറഞ്ഞു.

ഈ മാസം അവസാനം അല്ലെങ്കിൽ ആഗസ്റ്റ് ആദ്യം തന്നെ നാട്ടിലെത്താനാണ് ആലോചിക്കുന്നത്. പലവട്ടം ഒരുങ്ങിയതാണ്. ഇക്കുറി എല്ലാം ശോഭനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൺപതാം പിറന്നാൾ വേളയിൽ നാട്ടിൽ ഉണ്ടാകാൻ കഴിഞ്ഞില്ല. ഞാനും പ്രഭയും വന്നില്ലെങ്കിലും മലയാളികൾ എല്ലാം ഗംഭീരമാക്കി. ആ സ്നേഹവായ്പ് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. നാട്ടിൽ വരുമ്പോൾ, എല്ലാം ഒത്തുവന്നാൽ പുതിയ പാട്ടും പാടണമെന്നാണ് വിചാരം.

നാട്ടിൽ അടുപ്പമുള്ളവരെല്ലാം വരാനായി വിളിക്കുന്നുണ്ട്. സ്വരലയ ഗന്ധർവ്വ സന്ധ്യ പ്ലാൻ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, എല്ലാം സർവേശ്വരന്റെ അനുഗ്രഹം പോലെ നടക്കുമെന്നായിരുന്നു മറുപടി. നാട്ടിലെ വിവരങ്ങളെല്ലാം അറിയുന്നുണ്ട്. ഇവിടെയാണെങ്കിലും മനസ്‌ കേരളത്തിൽ തന്നെയാണ് – യേശുദാസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img