എല്ലാവരും കാത്തിരുന്ന ആ ദിനം വന്നെത്തി. ഭാഗിക ചന്ദ്രഗ്രഹണത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത് ഇന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
ചന്ദ്രഗ്രഹണം സാധ്യമാകും. പുലര്‍ച്ചെ 1.06നും 2.23നും ഇടയിലാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം കാണാന്‍ പ്രത്യേക ഉപകരണങ്ങളുടെ സഹായം ആവശ്യമില്ല.
ബൈനോക്കുലറിനോ ടെലിസ്‌കോപ്പിനോ കാഴ്ചയുടെ അനുഭവം മെച്ചപ്പെടുത്താന്‍ കഴിയും. ട്രൈപോഡുകളില്‍ സ്ഥാപിച്ച പ്രൊഫഷണല്‍ ക്യാമറകളിലോ ദൂരദര്‍ശിനിയിലൂടെയോ ഈ ദൃശ്യം മനോഹരമായി ചിത്രീകരിക്കാം.
അതേസമയം ഈ അപൂര്‍വ്വ നിമിഷത്തിന്റെ ദുശ്യങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്താനായി ചില എളുപ്പവിദ്യകള്‍ നോക്കിയാലോ?
- മികച്ചതായി കാണേണ്ടതാണോ ആവശ്യം. അങ്ങനെയെങ്കില്‍ വെളിച്ചമില്ലാത്ത ഇടങ്ങളില്‍ സ്ഥാനം പിടിക്കണം.
- ഇരുണ്ട ആകാശമായതിനാല്‍ തിളക്കമുള്ള ചന്ദ്രന്‍ എക്‌സ്‌പോഷര്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അത് മറക്കരുത്
- ചില ഫോണിലുള്ള ക്യാമറ ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞവെളിച്ചത്തില്‍ ചിത്രമെടുക്കാന്‍ സാധിക്കുന്ന ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും.
- നിങ്ങളുടെ ഫോണില്‍ ഒപ്റ്റിക്കല്‍ സൂം അധികം ഇല്ലെങ്കില്‍ ഒരു മികച്ച ചിത്രം എടുക്കുന്നതിന് ടെലിഫോട്ടോ സൂം ലെന്‍സോ ആവശ്യമാണ്.
- ട്രൈപോഡില്‍വച്ചശേഷം ഫോണിലെ ഫോക്കസ് ലോക്ക് ഉപയോഗിക്കുക.
- ബ്ലൂടൂത്ത് ഷട്ടര്‍ റിലീസ് (സെല്‍ഫി റിമോട്ട്) അല്ലെങ്കില്‍ ടൈമര്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ചെറിയ ചലനം ഒഴിവാക്കാനാകും
- ഫോണ്‍ മാനുവല്‍ മോഡിലേക്ക് സജ്ജമാക്കുക. ഇത് നിങ്ങളുടെ എക്സ്പോഷര്‍ ക്രമീകരണങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കും.
- കുറഞ്ഞ ISO ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോട്ടോകളിലെ നോയ്‌സ് കുറയ്ക്കാന്‍ സഹായിക്കും.
- കുറഞ്ഞ ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുക. കൂടുതല്‍ പ്രകാശം പിടിച്ചെടുക്കാന്‍ അനുവദിക്കും, കുറഞ്ഞ വെളിച്ചത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഇത് വളരെ പ്രധാനമാണ്.
- ഒരു ടെലിഫോട്ടോ ലെന്‍സ് ഉപയോഗിക്കുക. ഇത് ചന്ദ്രനോട് കൂടുതല്‍ അടുക്കാനും കൂടുതല്‍ വിശദാംശങ്ങള്‍ പകര്‍ത്താനും നിങ്ങളെ സഹായിക്കും.
- ഒന്നിലധികം ഫോട്ടോകള്‍ എടുക്കുക. പിന്നീട് മികച്ചത് തിരഞ്ഞെടുക്കാം.
Read Also: സ്മാർട്ട് ഫോണുകൾ ഇനി കയ്യിൽ കെട്ടാം; പുത്തൻ വിദ്യയുമായി മോട്ടറോള