പരാതി പറയുന്നവർ ഒറ്റപ്പെടും; ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവെന്ന് മുൻജീവനക്കാരിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. ശിശുക്ഷേമ സമിതിയിൽ ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നുമാണ് മുൻ ആയയുടെ വെളിപ്പെടുത്തൽ.

പരാതി പറയുന്ന ആയമാർ ജോലിസ്ഥലത്ത് ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പേര് പറയാൻ ആഗ്രഹമില്ലാത്ത മുൻ ആയ പറയുന്നു. രണ്ടരവയസുകാരിയെ ഉപദ്രവിച്ച കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടത്താറാണ് പതിവെന്നും മാസങ്ങൾക്ക് മുൻപ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്തിരുന്ന ആയ പറഞ്ഞു.

അച്ഛനും അമ്മയും മരിച്ച കുഞ്ഞ് വെറും ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം കുട്ടിയുടെ സഹോദരിയായ അഞ്ചുവയസുകാരിയുമുണ്ട്. കിടക്കയിൽ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിക്കുന്നതാണ് ആയയെ പ്രകോപിപ്പിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംഭവത്തെ കുറിച്ച് സംസാരിച്ചതെന്നാണ് വിവരം. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോർട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ലെന്നാണ് ആക്ഷേപം.

ഒരാഴ്ചയോളം ഈ വിവരം ഇവർ മറച്ചുവെച്ചു. കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ ഏറെ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികൾ അനങ്ങിയില്ലെന്നാണ് ആക്ഷേപം. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയ കുളിപ്പിച്ചപ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണായകമായത്. സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോർട്ട് ചെയ്തത് ഈ ആയയാണ്.

പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി എത്തിച്ചത്. അജിത എന്ന ആയ കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട്‌ മുറിവേല്പിക്കുകയായിരുന്നു. ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയിൽ മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് അധികൃതർ പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിച്ചു. ശരീരത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റു രണ്ടുപേർ മറച്ചുവെച്ചു എന്നാണ് കേസ്. സംഭവത്തിൽ ഇതുവരെ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിച്ച കാര്യം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സർക്കാരിന് കീഴിലുള്ള സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി ആകെ 130 കുട്ടികളാണുള്ളത്. അഞ്ചുവയസു വരെയുള്ള 98 കുട്ടികളും 18-ന് താഴെ പ്രായമുള്ള 49 പെൺകുട്ടികളുമാണ് ഇവിടെ ഉള്ളത്. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ പോലും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 103 പേർ ആയമാരാണ്. ഇവരെല്ലാം താത്‌കാലിക ജീവനക്കാരും.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

അനാമിക ജീവനൊടുക്കിയത് കോളജ് അധികൃതരുടെ മാനസിക പീഡനം സ​ഹിക്കാനാകാതെ; ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിം​ഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ...

Related Articles

Popular Categories

spot_imgspot_img