തി​യ​റ്റ​റു​ക​ളെ ചി​രി​യു​ടെ പൂ​ര​പ്പ​റ​മ്പാ​ക്കി​മാ​റ്റി​യ ഷാഫി മാജിക്; സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു

സം​വി​ധാ​യ​ക​ൻ ഷാ​ഫി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ഷ്ട​മാ​യ​ത് ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ളു​ടെ ശി​ൽ​പി​യെ.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന​വ​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ആ​ഴ​വും പ​ര​പ്പും വ്യ​ക്ത​മാ​ക്കു​ന്ന തി​ര​ക്ക​ഥ​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്.

ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി.

വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാന്‍ ഉള്ളവയായിരുന്നില്ലെ കഥാപാത്രങ്ങളൊന്നും തന്നെ. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കര (കല്യാണരാമന്‍), നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്ക് (മായാവി), ഭയം അഭിനയിച്ച് ചിരി വിതറിയ ദശമൂലം ദാമു (ചട്ടമ്പിനാട്), ഫൈനാന്‍ഷ്യറായ മണവാളൻ (പുലിവാല്‍ കല്യാണം), മലയാളി സിനിമ കാണുന്ന കാലത്തോളം ഈ കഥാപാത്രങ്ങൾ മറക്കില്ല.

സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു. ടോൾ ആയും സ്റ്റിക്കറായും.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം.

സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫിയുടെ സിനിമകളിലെ പ്രത്യേകത.

ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്.

തളരരുത് രാമന്‍കുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി.

ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

1968 ഫെ​ബ്രു​വ​രി 18ന് ​എ​റ​ണാം​കു​ളം പു​ല്ലേ​പ്പ​ടി​യി​ലെ ക​റു​പ്പു​നൂ​പ്പി​ൽ ത​റ​വാ​ട്ടി​ൽ എ​ള​മ​ക്ക​ര മൂ​ത്തോ​ട്ട​ത്ത് എം.​പി. ഹം​സ​യു​ടെ​യും ന​ബീ​സ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ഷാ​ഫി​യു​ടെ യ​ഥാ​ർ​ഥ പേ​ര് എം.​എ​ച്ച്.​റ​ഷീ​ദ് എ​ന്നാ​ണ്.

ബ​ന്ധു​വാ​യ സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​ന്‍റെ​യും സ​ഹോ​ദ​ര​ൻ റാ​ഫി​യു​ടെ​യും പാ​ത​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

രാ​ജ​സേ​ന​ൻ, റാ​ഫി, മെ​ക്കാ​ര്‍​ട്ടി​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2001ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വ​ണ്‍ മാ​ന്‍ ഷോ​യി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റം.

പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കും ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ന്‍റെ മു​ന്നേ​റ്റ​ത്തി​നും ഗ്യാ​ര​ന്‍റി ന​ൽ​കു​ന്ന “ഷാ​ഷി മാ​ജി​ക്കി​നാ​ണ്’ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ വ​ഴി മോ​ളി​വു​ഡ് സാ​ക്ഷി​യാ​യ​ത്.

ക​ല്യാ​ണ​രാ​മ​ൻ, പു​ലി​വാ​ൽ ക​ല്യാ​ണം, ച​ട്ട​മ്പി​നാ​ട്, മാ​യാ​വി, തൊ​മ്മ​നും മ​ക്ക​ളും, ചോ​ക്ലേ​റ്റ്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്, മേ​ക്ക​പ്പ്മാ​ൻ, വെ​നീ​സി​ലെ വ്യാ​പാ​രി, ടു ​ക​ണ്‍​ട്രീ​സ്, 101 വെ​ഡ്ഡിം​ഗ്സ് തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ക​ലാ​കാ​ര​നാ​ണ് വി​ട​വാ​ങ്ങി​യ​ത്. ദ​ശ​മൂ​ലം ദാ​മു, മ​ണ​വാ​ള​ൻ, സ്രാ​ങ്ക് തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ എ​ന്നും ഓ​ര്‍​മി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു.

പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ൻ വി​ജ​യ​ങ്ങ​ളു​മാ​യി തി​രി​ച്ചു​വ​ന്ന സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ടും ടു ​ക​ണ്‍​ട്രീ​സു​മൊ​ക്കെ അ​ത്ത​രം തി​രി​ച്ചു​വ​ര​വു​ക​ളാ​യി​രു​ന്നു.

ത​മി​ഴ് ചി​ത്രം മ​ജാ ഉ​ൾ​പ്പെ​ടെ 18 സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. 2022ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​ന​ന്ദം പ​ര​മാ​ന​ന്ദം ആ​ണ് അ​വ​സാ​ന ചി​ത്രം. തി​യ​റ്റ​റു​ക​ളെ ചി​രി​യു​ടെ പൂ​ര​പ്പ​റ​മ്പാ​ക്കി​മാ​റ്റി​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ വി​ട​വാ​ങ്ങി​യ​ത്.

ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം രാ​വി​ലെ 10 മു​ത​ൽ ക​ലൂ​ർ മ​ണ​പ്പാ​ട്ടി പ​റ​മ്പി​ലെ ബാ​ങ്ക് ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

സം​സ്കാ​രം വൈ​കു​ന്നേ​രം നാ​ലി​ന് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി ജു​മ മ​സ്ജി​ദി​ൽ ന​ട​ക്കും. ഭാ​ര്യ ഷാ​മി​ല. മ​ക്ക​ൾ: അ​ലീ​മ ഷെ​റി​ൻ, സ​ൽ​മ ഷെ​റി​ൻ.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനു മേലെ ചീറിപ്പാഞ്ഞ് ട്രെയിൻ: പിന്നീട് നടന്നത് അത്ഭുത രക്ഷപ്പെടൽ ! വീഡിയോ

റെയില്‍വേ ട്രാക്കിന് സമീപം ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും പരിക്കുകള്‍...

വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന്...

വയലറ്റ് വസന്തം കാണാൻ മൂന്നാറിലേക്ക് പോകുന്നവർ നിർബന്ധമായും തൊപ്പിയും സൺഗ്ലാസും ധരിക്കണം; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ...

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

ആഡംബര ജീവിതം നയിക്കാൻ മുത്തശ്ശിയുടെ മാലയും ലോക്കറ്റും; കൊച്ചുമകൻ പിടിയിൽ

ആലപ്പുഴ: വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

Related Articles

Popular Categories

spot_imgspot_img