web analytics

സംസ്ഥാനത്ത് പകർച്ചവ്യാധിപോലെ ക്യാൻസർ വ്യാപിക്കുന്നു; ഒരുവർഷത്തെ പുതിയ രോഗികളുടെ എണ്ണം അരലക്ഷത്തോളം

സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നതായി റിപ്പോർട്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. മൂന്ന് വർഷം മുമ്പുള്ള കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്.

2021-22ൽ മാത്രം 20,049 പേർക്കാണ് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചത്. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ മാത്രം ചികിത്സതേടിയവരുടെ കണക്കാണിത്.

വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

2022ൽ മാത്രം 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ 14,183പേരും എം.സി.സിയിൽ 5866പേരുമാണ് പുതുതായി എത്തിയത്. 2020-21ൽ ആർ.സി.സിയിൽ 11191 എം.സി.സിയിൽ 5384 എന്നിങ്ങനെയായിരുന്നു പുതിയ കേസുകളുടെ എണ്ണം.

2020മുതൽ 2023 വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളത് തിരുവനന്തപുരത്താണ്.36% വർദ്ധനവാണുണ്ടായത്.

2016ൽ സംസ്ഥാനത്തെ ക്യാൻസർ രോഗബാധിതരുടെ നിരക്ക് ഒരു ലക്ഷം പേരിൽ 135.3 പേർക്ക് എന്ന നിലയിലായിരുന്നു. എന്നാൽ 2022ൽ 169 ആയി ഉയർന്നു. 2023-24 ലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ കൃത്യമായ കണക്കുകൾ കാൻസർ ഇൻസ്റ്റിറ്റൂട്ടുകൾ ക്രോഡീകരിക്കുകയാണ്.

ഈവർഷം പകുതിയോടെയാകും കണക്കുകൾ പുറത്തു വരിക. പുരുഷന്മാരിൽ തൊണ്ടയിലെയും വായിലെയും ക്യാൻസർ, വൻകുടൽ കാൻസർ, സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ എന്നിവയാണ് കൂടുന്നത്.

ജീവിത ശൈലിയിൽ വന്ന മാറ്റമാണ് രോ​ഗം കൂടാനുണ്ടായ മുഖ്യ കാരണം. പുകവലി, തെറ്റായഭക്ഷണരീതി, മലിനീകരണം എന്നിങ്ങനെ കാരണങ്ങൾ നീളുന്നു. 2019-20ലെ സർവേ പ്രകാരം കേരളത്തിലെ 16.9% പുരുഷന്മാരും പുകയില പതിവായി ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വായിലെ കാൻസറിന് ഇതു കാരണമാകും. അമിതമായ മദ്യപാനം വൻകുടലിലെയും കരളിലെയും ക്യാൻസറിന് കാരണമാകും. സംസ്ഥാനത്തെ പൊണ്ണത്തടി നിരക്ക് ദേശീയ ശരാശരിയെ മറികടന്നിട്ടുണ്ട്. തെറ്റായ ഭക്ഷണരീതിയാണ് പൊണ്ണത്തടിക്ക് പ്രധാനകാരണം.

15-49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 38.1% പേർക്ക് പൊണ്ണത്തടിയുണ്ട്. ഈപ്രായക്കാരായ പുരുഷന്മാരിലെ അമിതവണ്ണം 36.4ശതമാനം മാത്രമാണ്. പൊണ്ണത്തടിയും അമിതഭാരവും സ്തനം,ശ്വാസകോശം,വൃക്ക തുടങ്ങിയ ക്യാൻസറുകൾക്ക് കാരണമാകും. ചുവന്ന മാംസവും (റെഡ് മീറ്റ്) ക്യാൻസറിന് ഇടയാകുന്നുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

Related Articles

Popular Categories

spot_imgspot_img