നാടൻ ഇഞ്ചി കിട്ടാക്കനി; എന്നാൽ, സംസ്ഥാനത്ത് കർഷകർ ഇഞ്ചികൃഷിയെ കൈയ്യൊഴിയാൻ കാരണമിതാണ്…..

ഉത്പാദച്ചെലവിൽ ഉണ്ടായ വൻ വർധനവും തുടർച്ചയായ വിവലയിടിവും മൂലം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നും കർഷകർ ഇഞ്ചി കൃഷി പൂർണമായും കെയ്യൊഴിയുന്നു. മുൻവർഷം 200 രൂപ ലഭിച്ചിരുന്ന ഇഞ്ചിവില ഇന്ന് 100 രൂപയ്ക്ക് താഴെയായി. 400 രൂപയോളം ലഭിച്ചിരുന്ന ചുക്കിന്റെ വില 320-340 രൂപയായി. This is the reason why farmers in the state are abandoning ginger cultivation.

ഇഞ്ചികൃഷി നഷ്ടത്തിലായതോടെ നാടൻ ഇഞ്ചി വൻ തോതിൽ എത്തിയിരുന്ന ഇടുക്കിയിലേയും വയനാട്ടിലേയും കമ്പോളങ്ങളിൽ തോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്ന ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ പേരിന് മാത്രമാണ് ഇഞ്ചിയെത്തുന്നത്.

വൻ തോതിൽ ഇഞ്ചികൃഷി ഉണ്ടായിരുന്ന ഇടുക്കിയിൽ 2019 ൽ ഏലം വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതു മറിച്ചശേഷം ഏലത്തട്ടകൾ നടുകയും ചെയ്തിരുന്നു. ഇതോടെ ഔഷധ നിർമാണത്തിനും മറ്റിനുമായി ജൈവരീതിയിൽ ഉത്പ്പാദിപ്പിക്കുന്ന ചുക്കിനുംക്ഷാമം നേരിടുകയാണ്.

ഇഞ്ചിയുടെ ഉത്പാദനച്ചിലവ് താങ്ങാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. നടീൽ മുതൽ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വള പ്രയോഗവും വേണം. ഇടക്കാലത്ത് ഉണ്ടായ ഏലം വർധന പണിക്കൂലി കുത്തനെ ഉയരാൻ കാരണമായി. മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്തിരുന്നവർ ഇപ്പോൾ കൃഷി പൂർണമായി ഉപേക്ഷിച്ചു.

കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചികൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ച നേരിട്ടതോടെ കടക്കെണിയിലുമായി. മുൻപ് വൻ തോാതിൽ ഇഞ്ചി കൃഷി ചെയ്തിരുന്ന കർഷകരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്.

പ്രാദേശിക കൃഷി കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന ഗുണനിലവാരം കുറഞ്ഞ ചുക്കും , ഇഞ്ചിയുമാണ് ഇപ്പോൾ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ നിന്നും ലഭിക്കുന്നത്. ഉത്പ്പാദനച്ചെലവും പാട്ടത്തുകയും കുറവായതിനാൽ കേരളത്തിൽ നിന്നുള്ള കർഷകരും തമിഴ്‌നാട്ടിലെത്തി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഇഞ്ചി കർഷകരെ സഹായിക്കാൻ നടപടികൾ ഉണ്ടായില്ലെങ്കിൽ വൈകാതെ തന്നെ മികച്ച നിലവാരമുള്ള നാടൻ ഇഞ്ചിയുടെ കൃഷി പൂർണമായും നിലയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img