ഗള്‍ഫിനെ ഇന്ന് കാണുന്ന രൂപത്തിൽ ആക്കി മാറ്റിയതില്‍ എണ്ണപ്പാടങ്ങള്‍ക്കും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും വലിയ സ്ഥാനമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ തങ്ങളുടെ ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതും ഈ എണ്ണപ്പാടങ്ങളുടെ സുവർണ്ണ പ്രതീക്ഷയിലാണ്. (This Gulf country has opened up a new job opportunity)
ഇപ്പോഴിതാ പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പ്രതീക്ഷ നൽകി ഗള്‍ഫ് രാജ്യമായ കുവൈറ്റില്‍ നിന്ന് മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്. എണ്ണയും മറ്റ് വാതകങ്ങളും അടങ്ങിയ വലിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യമായ കുവൈറ്റ്.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ എണ്ണ പര്യവേഷക കമ്പനിയായ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി)യാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഫൈലാക ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്.
എണ്ണ ഉത്പാദനത്തില്‍ മേഖലയില്‍ അഞ്ചാം സ്ഥാനത്താണ് കുവൈറ്റ്. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് കുവൈറ്റിന്റെ സ്ഥാനം. 1946ല്‍ എണ്ണയുത്പ്പാദനം ആരംഭിച്ച കുവൈറ്റ് 2.4 മില്യന്‍ ബാരലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. എണ്ണ ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ അത് കുവൈറ്റിന്റെ സമഗ്രമായ പുരോഗതിക്ക് വഴി തെളിക്കുമെന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
അല്‍-നൗക്കിദ ഓഫ്ഷോര്‍ ഫീല്‍ഡില്‍ ഏതാണ്ട് 3.2 ബില്യന്‍ ബാരല്‍ എണ്ണയും ഗ്യാസും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് കുവൈറ്റിന്റെ വാര്‍ഷിക എണ്ണയുല്‍പ്പാദനത്തിന്റെ മൂന്നിരട്ടിയോളം വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.