400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യം
കോപ്പൻഹേഗൻ: അവസാന കത്തും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊണ്ട് ഡെൻമാർക്ക് ചൊവ്വാഴ്ച തന്റെ പോസ്റ്റൽ സർവീസ് സേവനത്തിന് ഔദ്യോഗികമായി വിടവാങ്ങി.
പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായാണ് 400 വർഷത്തിലേറെ പഴക്കമുള്ള പോസ്റ്റൽ സംവിധാനം അവസാനിപ്പിച്ചത്.
ഇതോടെ പരമ്പരാഗത തപാൽ സേവനം പൂർണമായും നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി.
ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായതോടെ തപാൽ സേവനത്തിന്റെ പ്രാധാന്യം വർഷങ്ങളായി കുറയുകയായിരുന്നു.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, 2000-ാം വർഷത്തോടു താരതമ്യം ചെയ്യുമ്പോൾ 2024-ൽ കത്തുകളുടെ ഡെലിവറി 90 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
സർക്കാർ രേഖകൾ, ബാങ്കിംഗ് സേവനങ്ങൾ, ബില്ലുകൾ, സ്വകാര്യ ആശയവിനിമയങ്ങൾ തുടങ്ങി എല്ലാം തന്നെ ഇ-മെയിൽ, മൊബൈൽ ആപ്പുകൾ, ഓൺലൈൻ പോർട്ടലുകൾ എന്നിവയിലേക്ക് മാറിയതാണ് ഈ വലിയ ഇടിവിന് കാരണം.
400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യംഇതിന്റെ തുടർച്ചയായി ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡെൻമാർക്ക് രാജ്യത്തുടനീളം മെയിൽ ബോക്സുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ ആരംഭിച്ചിരുന്നു.
400 വർഷത്തെ പോസ്റ്റൽ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ച് ഈ രാജ്യം
ചൊവ്വാഴ്ചയോടെ രാജ്യത്തെ അവസാന മെയിൽ ബോക്സും നീക്കം ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
ഇതോടെ തെരുവുകളിലും പൊതുസ്ഥലങ്ങളിലുമുണ്ടായിരുന്ന ചുവപ്പ് നിറത്തിലുള്ള തപാൽ പെട്ടികൾ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
ഡെൻമാർക്കിന്റെ ഈ തീരുമാനം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലും പോസ്റ്റൽ സർവീസുകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ജീവനക്കാരുടെ എണ്ണം കുറയുകയും സേവനങ്ങൾ ചുരുക്കുകയും ചെയ്യുന്ന പ്രവണതകൾ യൂറോപ്പടക്കം നിരവധി രാജ്യങ്ങളിൽ നിലവിലുണ്ട്.
എന്നാൽ പൂർണമായും പോസ്റ്റൽ സർവീസ് അവസാനിപ്പിക്കുന്ന ധീരമായ തീരുമാനം കൈക്കൊണ്ട ആദ്യ രാജ്യമെന്ന ബഹുമതി ഡെൻമാർക്കിന് സ്വന്തമായി.
ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ സജീവമായതോടെ പരമ്പരാഗത കത്തിടപാടുകളും തപാൽ സംവിധാനങ്ങളും ക്രമേണ അപ്രസക്തമാകുകയാണെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു.
ഡിജിറ്റൽ കാലഘട്ടത്തിൽ വേഗതയും സൗകര്യവും മുൻനിർത്തിയുള്ള ആശയവിനിമയമാണ് ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഡെൻമാർക്കിന്റെ ഈ ചരിത്രപരമായ നീക്കം ഭാവിയിൽ മറ്റ് രാജ്യങ്ങൾക്കും മാതൃകയാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.









