web analytics

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിൽ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിനു പിന്നിലുള്ള തോട്ടിൽ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്.

ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇതിനു പുറമെ പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതി അമിത് ഉറാങിനെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു പ്രതി.

പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു പ്രതി. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. തുടർന്ന് ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് വീട്ടിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img