web analytics

ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം; മലപ്പുറത്ത് ആശങ്കപരത്തി വൈറൽ ഹെപ്പറ്റൈറ്റിസ്

മലപ്പുറം: മലപ്പുറത്തു ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ ആർ രേണുക പറഞ്ഞത്.

രണ്ട് മാസത്തിനുള്ളിൽ രോഗ ബാധിതരായത് 152 പേരാണ്. വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡിഎംഒ പറഞ്ഞ് രണ്ടാം ദിവസമാണ് ഒരു മരണം കൂടെ ഉണ്ടായത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്.

 

 

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Related Articles

Popular Categories

spot_imgspot_img