റായ്‌ഗഡ്: എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെ നൽകി കള്ളൻ. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളാണ് തിരികെ എത്തിച്ചത്. റായ്‌ഗഡ് ജില്ലയിലെ നേരൽ എന്ന സ്ഥലത്താണ് സംഭവം.(Thief returns valuables after realizing house belonged to famous writer)
പ്രമുഖ എഴുത്തുകാരന്റെ വീട്ടിൽ മോഷണം നടന്ന വിവരം വാർത്തയായതിന് പിന്നാലെയാണ് കള്ളൻ മോഷണവസ്തുക്കൾ തിരികെ എത്തിച്ചത്. ഇദ്ദേഹത്തിൻ്റെ റായ്‌ഗഡിലെ വീട്ടിൽ ഇപ്പോൾ മകൾ സുജാതയും ഭർത്താവ് ഗണേഷുമാണ് താമസിക്കുന്നത്. മകൻ്റെ വീട്ടിലേക്ക് ഇരുവരും താമസിക്കാനായി പോയ സമയത്താണ് കള്ളൻ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിലെ എൽഇഡി ടിവിയടക്കമുള്ള സാധനങ്ങളാണ് മോഷ്ടിച്ചിരുന്നത്.
ആദ്യത്തെ ദിവസം ടിവി അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ച കള്ളൻ തൊട്ടടുത്ത ദിവസം കൂടുതൽ സാധനങ്ങളെടുക്കാൻ ഇതേ വീട്ടിലെത്തി. അപ്പോഴാണ് ചുവരിൽ നാരായൺ സർവേയുടെ ചിത്രം കണ്ടത്. തുടർന്ന് വായനക്കാരനായ കള്ളൻ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ശേഷം മഹാനായ എഴുത്തുകാരൻ്റെ വീട്ടിൽിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരിൽ ഒട്ടിച്ച ശേഷമാണ് കള്ളൻ മടങ്ങിയത്.
Read Also: അംബാനിക്കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ എവിടെ ?
Read Also: അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്