web analytics

പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കി വെയ്ക്കും, പിന്നെ അടപടലം മോഷ്ടിക്കും; കൊല്ലത്ത് മോഷ്ടാവ് പിടിയിലായ സാഹസിക കഥ…

കൊല്ലത്ത് പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച ശേഷം വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളും കൈക്കലാക്കുന്ന അന്തർസ്സംസ്ഥാന മോഷ്ടാവ് പുനലൂർ പോലീസിന്റെ പിടിയിൽ. വിളക്കുടി ചരുവിള പുത്തൻവീട്ടിൽ ഷിബുവെന്ന ഷിജു(39)വിെ സാഹസികമായി കീഴടക്കി പോലീസ്.

ഇളമ്പൽ പാപ്പാലംകോട്ടുനിന്നുമാണ് പ്രതിയെ പിടികൂടിയത്. അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പോലീസിനെ ആക്രമിച്ച ഇയാളെ ഏറെ പണിപ്പെട്ട് പോലീസ് കീഴടക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന, ഇളമ്പൽ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഷിജു.

ആന്ധ്രാപ്രദേശിൽ മോഷണം നടത്തിയതിനെത്തുടർന്ന് പിടിയിലായ ഇയാൾ ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് തിരുപ്പതി ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

ഏതാനും ദിവസം മുൻപ് പുനലൂർ തൊളിക്കോട്ട് ഫയർസ്റ്റേഷന് എതിർവശത്തുള്ള ‘രാജീവം’ വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തുദിവസത്തോളം പൂട്ടിക്കിടന്ന ഈ വീട്ടിൽ നിന്നും ഒരു പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.

ബുധനാഴ്ചയാണ് മോഷണവിവരമറിഞ്ഞതും പോലീസ് കേസെടുത്തതും. ഇവിടെ നിന്നുള്ള വിരലടങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ആയുർവേദാശുപത്രിയിൽ നടന്ന മോഷണത്തിലും മാത്രയിൽ വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻ സ്വർണം കവർന്ന സംഭവത്തിലും പിറവന്തൂരിൽ പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിലും ഇയാളാണ് പ്രതി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

Related Articles

Popular Categories

spot_imgspot_img