web analytics

തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി

കാസർകോട്: തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി. കാസർകോടാണ് സംഭവം. തെയ്യം കലാകാരൻ ടി സതീശൻ (43) എന്ന ബിജുവിനെയാണ് സുഹൃത്ത് ചിതാനന്ദ കൊലപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണനായികിൻ്റെ വീട്ടുവരാന്തയിലാണ് സതീശനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കാന്താര 2 സെറ്റിൽ വീണ്ടും മരണം

പോസ്റ്റ്മോർട്ടത്തിൽ സതീശന്റെ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിൻ്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് സുഹൃത്ത് ചിതാനന്ദയെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സതീശനും ചിതാനന്ദനും അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലെത്തി മദ്യപിക്കുന്നത് പതിവാണ്. തിങ്കളാഴ്‌ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും പതിവുപോലെ മദ്യപിച്ചിരുന്നു. വീട്ടുടമസ്ഥനും ഇവർ മദ്യം നൽകി.

തുടർന്ന് സതീശനും ചിതാനന്ദനും വാക്കുതർക്കത്തിലേ‍ർപ്പെട്ടു. ഇതിനിടെ കോലായിൽ ഇരുന്ന സതീശനെ ചിതാനന്ദൻ പിറകിൽ നിന്നു തള്ളി താഴെയിട്ടു. തല കുത്തി വീണ സതീശനെ മറ്റൊരാളുടെ സഹായത്തോടെ എടുത്തു കൊണ്ടുപോയി വരാന്തയിൽ കിടത്തുകയായിരുന്നു.

ഓടുന്ന ബസിൽ നിന്ന് കുപ്പികൾ റോഡിലേക്കെറിഞ്ഞു; സ്വകാര്യ ബസിന് രണ്ടായിരം രൂപ പിഴ!

വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഓയിന്റ്മെന്റും വേദനയ്ക്കുള്ള ഗുളികകളും നൽകി. എന്നാൽ അബോധാവസ്ഥയിലായ സതീശൻ ഉറങ്ങുകയാണെന്ന് ധരിച്ച് ചിതാനന്ദ സ്ഥലത്തു നിന്നും പോകുകയായിരുന്നു.

പിന്നാലെ സഹോദരനെ കാണാത്തതിനെ തുടർന്ന് സൗമിനി അയൽവാസിയായ ചോമണ്ണ നായികിൻ്റെ വീട്ടിലെത്തിയപ്പോഴാണ് സതീശനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

പടിയൂര്‍ കേസ് പ്രതി മരിച്ച നിലയില്‍

പടിയൂര്‍ കേസ് പ്രതി മരിച്ച നിലയില്‍. പടിയൂർ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാണ്ഡിലെ കേദര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.

2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാര്‍. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43)എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ചയാണ് മണിയെയും രേഖയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കേസിൽ ഇയാൾക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.Read more:പടിയൂര്‍ കേസ് പ്രതി മരിച്ച നിലയില്‍

Summary: തെയ്യം കലാകാരനെ സുഹൃത്ത് കൊലപ്പെടുത്തി. Theyyam artist T. Satheesan (43) murdered by friend Chithanand in Kasaragod

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img