ഗാംബിയ എന്ന ആഫ്രിക്കൻ രാജ്യത്ത് കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികൾ മരിച്ചത് ലോകമെമ്പാടും ചർച്ചയായിരുന്നു. തുടർന്ന് ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും വൃക്കരോഗത്തിന് കാരണമാകുന്ന ഡൈ എഥിലീൻ ഗ്ലൈക്കോൾ എന്ന രാസ വസ്തു കണ്ടെത്തുകയും ചെയ്തു. These things should be known while giving cough medicine to children.
ഇതോടെ കഫ് സിറപ്പുകളുടെ വിൽപ്പനയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കുറിപ്പടിയില്ലാതെ വിൽക്കാൻ കഴിയുന്ന സിറപ്പുകളാണ് നിയന്ത്രിച്ചത്. ചെറിയ കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ കൊടുക്കുന്നതിന് ഇതോടെ നിയന്ത്രണം ഉണ്ടായി. കോഡീൻ എന്ന ഘടകം അടങ്ങിയ മരുന്നുകൾ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കരുതെന്നും നിർദേശമുണ്ട്.
ചുമ മരുന്നുകളിൽ ചിലത് അമിതമായി കഴിച്ചാൽ മയക്കവും ഉമ്മാദവും ഉണ്ടാകാം. ആൾക്കഹോൾ അടങ്ങിയ മരുന്നുകൾ കുട്ടികൾക്കും ഗർഭിണികൾക്കും കൊടുക്കുന്നത് ഒഴിവാക്കണം. ചുമ മരുന്ന് കഴിച്ച ശേഷം ഡ്രൈവ് ചെയ്യുകയോ അപകടകരമായ തൊഴിലുകളിൽ ഏർപ്പെടാനോ പാടില്ല. ചമ മരുന്ന് കഴിക്കുമ്പോൾ ഡോക്ടറെ കണ്ട ശേഷം വിശ്വാസ യോഗ്യമായ കമ്പനികളുടേത് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.