web analytics

ഒരു ആന കുത്താൻ വന്നാൽ എന്തുചെയ്യും ? വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാൽ ജീവൻ രക്ഷിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യണം !

കാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്ന മൃ​ഗങ്ങളുടെ എണ്ണം അടുത്തിടെയായി വളരെ കൂടുതലാണ്. തീറ്റയും വെള്ളവും കുറയുന്നതും മനുഷ്യരുടെ ഇടപെടലുമെല്ലാം ഇതിനു കാരണമാണ്. ഇവ മനുഷ്യരെ ആക്രമിക്കുന്നതും അടുത്തിടെ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലത്തുണ്ടായ ദാരുണ സംഭവം തന്നെ ഉദാഹരണം. These are the things you must do to save your life if you are in front of wild animals.

വന്യമൃ​ഗങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഒരുപരിധി വരെ നമുക്ക് സാധിക്കും. ആന തുടങ്ങി അപകടകാരികളായ വന്യമൃ​ഗങ്ങളുടെ മുന്നില്കപ്പെട്ടാൽ ചെയ്യേണ്ട കാര്യഗങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

ആന ആക്രമിക്കാൻ വന്നാൽ :

റോഡിൽ വാഹനമോടിച്ച് പോകുന്ന സമയത്താണ് ആനയെ കാണുന്നതെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം സുരക്ഷിതമായ ദൂരത്തേക്ക് പിന്നോട്ട് കൊണ്ടുപോകുക. അവയെ പ്രകോപിപ്പിക്കാനോ മുന്നോട്ട് പോകാനോ പാടില്ല. ആന നിൽക്കുന്നിടത്തു നിന്ന് നിങ്ങൾ നിൽക്കുന്നിടത്തേക്ക് ചുരുങ്ങിയത് 50 മീറ്റർ ദൂരം എങ്കിലും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.

ഓടുമ്പോൾ ആനയുടെ കാഴ്ചയിൽ നിന്ന് മറയ്ക്കുന്ന വിധം ഓടുക. കാരണം നേരെയുള്ള ഓട്ടത്തിൽ ആനക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കിട്ടുമെന്നാണ് പറയപ്പെടുന്നത്. കുത്തനേയുള്ള ഇറക്കത്തിലൂടെ ഓടാൻ സാധിച്ചാൽ ആന പിന്തുടരില്ലെന്നാണ് രീതി.

നിരപ്പായ സ്ഥലത്താണെങ്കിൽ നേരെ ഓടാതെ ഇടത്തോട്ടും വലത്തോട്ടും സിഗ് സാഗ് രീതിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക. രാത്രിയിൽ ആനക്ക് മുൻപിൽ വാഹനം പെട്ടാൽ ഡോർ തുറന്ന് ഇറങ്ങി വനത്തിലേക്ക് ഓടാൻ ശ്രമിക്കരുത്. കാരണം വനത്തിൻ്റെ ദിശ അറിയാതെ പോകുന്നത് കൂടുതൽ അപകടമാണ്.

ആനയുടെ കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ ആന ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ആന അവരുടെ കുഞ്ഞിനെ സംരക്ഷിക്കാൻ എന്നോണം വളരെയധികം ശ്രദ്ധയോടെയാവും സഞ്ചരിക്കുക.

രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ആനയെ കണ്ടാൽ ഒരു കാരണവശാലും വണ്ടിയുടെ എഞ്ചിനും ലൈറ്റും ഓഫ് ചെയ്യരുത്. കൂടാതെ ഹോൺ മുഴക്കി അവയെ പ്രകോപിപ്പിക്കാനും പാടില്ല.

ഏതെങ്കിലും സാഹചര്യത്തിൽ ആന നിങ്ങളെ ഓടിച്ചാൽ ഓടുന്ന വഴിക്ക് പെട്ടന്ന് നിങ്ങളുടെ ഷോൾ പോലുള്ള വസ്ത്രം, ബാഗ്, തുടങ്ങിയവ നിലത്ത് എറിയാൻ ശ്രമിക്കുക. കാരണം ആനയുടെ ശ്രദ്ധ മാറ്റാൻ ഇതിലൂടെ സാധിക്കുന്നതാണ്.

ആനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തേണ്ടിവരികയോ രാത്രി സഞ്ചരിക്കേണ്ടി വരികയോ ചെയ്താൽ വലിയ തീപ്പന്തം കത്തിച്ച് പിടിച്ച് പോകുന്നത് നല്ലതാണ്. തീപ്പന്തം ആനക്ക് മാത്രമല്ല എല്ലാ വന്യജീവികൾക്കും ഭയമുള്ള ഒന്നാണ്. ഇത് ഒരു പരിധിവരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കും.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം: ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം: ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു കണ്ണൂര്‍: ഇന്ന്...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img