ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എല്ലാ വിവാദങ്ങള്‍ക്കു പിന്നിലുമുള്ള യഥാര്‍ഥ സത്യം എന്നാണ് വിഡിയോയ്ക്ക് ബാല നല്‍കിയ അടിക്കുറിപ്പ്. ജീവിതത്തിലെ ബന്ധങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ബാല പറയുന്നു. ഇളയരാജയുടെ ഒരു പാട്ട് പാടിയാണ് വിഡിയോ തുടങ്ങുന്നത്. ഈ പാട്ടിനു പിന്നിലെ ഒരു കഥയെക്കുറിച്ചും ബാല പറയുകയുണ്ടായി.
”ഒരു സ്റ്റേജില്‍ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ-ഭര്‍ത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുന്‍പൊരു അഭിമുഖത്തിലും ഞാന്‍ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്. അമ്മ, അച്ഛന്‍, സഹോദരന്‍, സഹോദരി ഇവരൊക്കെ തമ്മില്‍ രക്തബന്ധമുണ്ട്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും എന്ന് പറയുമ്പോള്‍ ആ ബന്ധമില്ല.
രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാന്‍ അര്‍ഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തര്‍ക്കും ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഞാന്‍ ഈ പറയുന്നത് ജനറല്‍ ആയി എടുത്താല്‍ മതി. ആ പാട്ടിന്റെ അര്‍ഥം ഇതാണ്.
ജീവിതത്തില്‍ നമ്മുടെ അച്ഛന്‍ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങള്‍ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാന്‍ ആകില്ല. അങ്ങനെ ആളുകള്‍ ബന്ധങ്ങള്‍ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാര്‍ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്‌മെന്റ്.”-ബാല പറഞ്ഞു.