രാജ്യത്തെ നടുക്കിയ, പശ്ചിമബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കാരുടെ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. (There was a huge conflict in the medical college where the woman doctor was raped and killed)
സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേര്‍ സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുറത്തുനിന്ന് എത്തിയവരാണ് പോലീസിനും പ്രതിഷേധക്കാർക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു. ഇതോടെ
പൊലീസിനു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ട ഒരു ബൈക്ക്, മറ്റു വാഹനങ്ങൾ, രണ്ട് പൊലീസ് വാഹനങ്ങൾ തുടങ്ങിയവ നശിപ്പിച്ചു.