ഒരു യാത്രയും ഇല്ലെങ്കിലും ആരെങ്കിലും എന്നും ട്രെയിൻ ടിക്കറ്റ് എടുക്കുമോ? ഉണ്ട്, അങ്ങനെ ഒരു സ്ഥലമുണ്ട്. ഒരു യാത്രയും ചെയ്യാൻ ഇല്ലാഞ്ഞിട്ടും കഴിഞ്ഞ മൂന്നുമാസമായി ഈ നാട്ടുകാർ ദിവസവും എടുക്കുന്നത് 60 ട്രെയിൻ ടിക്കറ്റുകൾ. എന്താണ് ഇതിന് പിന്നിലെ കാരണം എന്നറിയണ്ടേ?
തെലുങ്കാനയിലെ നെക്കോണ്ട ഗ്രാമവാസികളാണ് ഇങ്ങനെ ദിവസവും 60 ടിക്കറ്റുകൾ വീതം വെറുതെ എടുക്കുന്നത്. മൂന്നുമാസമായി ഇവർ ഇത് ആവർത്തിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല. കാലാകാലങ്ങളായുള്ള ഗ്രാമവാസികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചിരുന്നില്ല. വരുമാനം ഇല്ല എന്നതായിരുന്നു കാരണം. ഒടുവിൽ ഒരു നിബന്ധനയിന്മേൽ ട്രെയിനിനു സ്റ്റോപ്പ് അനുവദിച്ചു. അങ്ങനെ സെക്കന്ദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസ് ഇവിടെ താൽക്കാലികമായി നിർത്താൻ ആരംഭിച്ചു. എന്നാൽ ഒരു കണ്ടീഷൻ. മൂന്നുമാസം ഇവിടെ നിന്നും റെയിൽവേയ്ക്ക് വരുമാനം ഉണ്ടാകണം. ഇല്ലെങ്കിൽ സ്റ്റോപ്പ് ക്യാൻസൽ ചെയ്യും. ഇതായിരുന്നു ആ കണ്ടീഷൻ.
അങ്ങനെ വെറുതെ വിടാൻ ഗ്രാമവാസികൾ തയ്യാറല്ലായിരുന്നു. അവർ ഒത്തുചേർന്ന് ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഓരോ ദിവസവും ടിക്കറ്റ് എടുക്കാനുള്ള കാശ് സ്വരൂപിച്ചു. അങ്ങനെ ഓരോ ദിവസവും 60 ടിക്കറ്റുകൾ വീതം എടുത്തു. മൂന്നുമാസത്തെ ടാർഗറ്റ് പൂർത്തിയാക്കിയതോടെ ഇപ്പോൾ ഇവിടെ ഇന്റർസിറ്റി എക്സ്പ്രസ് നിർത്തുന്നുണ്ട്. ഗ്രാമവാസികളുടെ കൂട്ടായ്മയുടെ ഫലമാണ് ഇത്. ദേശീയതലത്തിൽ തന്നെ ഇത് വലിയ ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.
വിവാഹിതനായ പുരുഷനുമായി അവിഹിതബന്ധം; യുവതിയെ ബന്ധുക്കൾ മർദ്ദിച്ചശേഷം നഗ്നയായി നടത്തി