തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷം വിളിച്ചുകൂട്ടിയ അടിയന്തരപ്രമേയത്തില്‍ സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്‍. സതീശനും വിജയനും തമ്മില്‍ വ്യാത്യാസങ്ങളുണ്ട്: ദല്ലാള്‍ നന്ദകുമാറിനെ ഒരിക്കല്‍ ഞാന്‍ ഇറക്കിവിട്ടിട്ടുണ്ട്. ഒരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കേരളഹൗസില്‍ കയറിവന്ന ദല്ലാളിനോട് ഇവിടെനിന്നും ഇറങ്ങിപ്പോകാന്‍ താനാവശ്യപ്പെട്ടു. അങ്ങനെപറയാന്‍ ഒരിക്കല്‍ പോലും സതീശന് കഴിയില്ല. പക്ഷേ അത് പറയാന്‍ തനിക്ക് മടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒന്നായിരുന്നു സോളാര്‍ കേസ്. ഇടതുപക്ഷ സര്‍ക്കാര്‍ കെട്ടിച്ചമച്ച ഒന്നായിരുന്നില്ല ഈ കേസ്. വ്യവസ്ഥാപിതമായ രീതിയില്‍ സോളാര്‍ കേസിന്റെ അന്വേഷണം നടക്കട്ടെ, കുറ്റക്കാരെന്ന് അറിഞ്ഞാല്‍ അര്‍ഹിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് ഭരണപക്ഷത്തിന്റെ ആഗ്രഹം. ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലത്തതിനാലാണ് ചര്‍ച്ചയ്ക്ക് തയാറായതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ബോധ്യമുണ്ടാകണമെന്ന് പ്രതിപക്ഷത്തെ മുഖ്യന്‍ ഓര്‍മ്മപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം വോട്ടിനിടാതെ പ്രതിപക്ഷം പിന്‍വലിച്ചു.
രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എൽ ഡി എഫിനെ വഞ്ചിക്കില്ല: ഗണേഷ്‌കുമാർ സഭയിൽ