പാലാ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുക്കുഴിയിൽ വൈദികൻ ചമഞ്ഞെത്തിയ യുവാവ് സ്ത്രീയുടെ സ്വർണവും പണവും കവർന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.മുക്കുഴി തൊട്ടിപ്പാറ ചിറ്റാനപ്പാറയിൽ വൽസമ്മയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. വിധവയായ വത്സമ്മ ഒറ്റയ്ക്ക് താമസിക്കുകയാണ്. theft in pala poonjar pretending as priest
വീട്ടിൽ ആളെത്തിയത് അയൽവാസികൾ കണ്ടെങ്കിലും പരിചയക്കാരനായിരിക്കുമെന്നാണ് കരുതിയത്. തുടർന്ന് വൽസമ്മ പോലീസിൽ പരാതി നല്‌കുകയായിരുന്നു. വൽസമ്മയെ ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത്.
സംഭവം ഇങ്ങനെ:
പൂഞ്ഞാറിലെ വീട്ടിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വത്സമ്മയുടെ അടുത്ത് ബൈക്കിലെത്തിയ ആൾ വൈദികനാണെന്നും പള്ളിയിൽ നിന്നും 3 ലക്ഷം രൂപ ലോൺ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ ഹെൽമറ്റ് ഊരിയതെ ഇല്ല.
ഇതിന്റെ പ്രോസസിംഗിന്റെ ഭാഗമായി വിവിധ രേഖകൾ വേണമെന്നു പറഞ്ഞ് ഇയാൾ വീട്ടിലേയ്ക്ക് എത്തി. ഇതിനിടെ പ്രാർത്ഥിയ്ക്കുകയും കൊന്ത നല്‌കുകയും ചെയ്‌തു. കൊന്തയിൽ മുത്തുന്നതിനിടെ ബോധരഹിതയാവുകയായിരുന്നു.ബോധം തെളിഞ്ഞപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാലയും 1000 രൂപയോളവും നഷ്ടമായതായി വ്യക്തമായത്.