വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടെന്നാരോപിച്ച് യുവതിയെ അർദ്ധനഗ്നയായി നടത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ സർവാദി ഗ്രാമത്തിലാണ് സംഭവം. യുവതിയുമായുള്ള അവിഹിതബന്ധം യുവാവിന്റെ ഭാര്യയോ വീട്ടുകാരും ചേർന്ന് കണ്ടുപിടിച്ചതിനെ തുടർന്നാണ് ഇവരെ നഗ്നയാക്കി നടത്തിയത് എന്നാണു വിവരം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. യുവതി ഉപദ്രവിക്കരുതെന്നു കേണപേക്ഷിക്കുമ്പോൾ മറ്റുള്ളവർ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി ബാർമർ പോലീസ് സൂപ്രണ്ട് കുന്ദൻ കവാരിയ പറഞ്ഞു. ഇരയായ യുവതിയെ കൗൺസിലിംഗിന് വിധേയയാക്കി.