വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടെന്നാരോപിച്ച് യുവതിയെ അർദ്ധനഗ്നയായി നടത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ സർവാദി ഗ്രാമത്തിലാണ് സംഭവം. യുവതിയുമായുള്ള അവിഹിതബന്ധം യുവാവിന്റെ ഭാര്യയോ വീട്ടുകാരും ചേർന്ന് കണ്ടുപിടിച്ചതിനെ തുടർന്നാണ് ഇവരെ നഗ്നയാക്കി നടത്തിയത് എന്നാണു വിവരം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. യുവതി ഉപദ്രവിക്കരുതെന്നു കേണപേക്ഷിക്കുമ്പോൾ മറ്റുള്ളവർ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി ബാർമർ പോലീസ് സൂപ്രണ്ട് കുന്ദൻ കവാരിയ പറഞ്ഞു. ഇരയായ യുവതിയെ കൗൺസിലിംഗിന് വിധേയയാക്കി. […]
ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിതുറന്ന് 50 പവനും സ്വർണവും മോഷ്ടിച്ച കേസിലെ പ്രതികളായ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. കിഷൻലാൽ, സാൻവർ ലാൽ എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ തസ്‌കര ഗ്രാമമായ താണ്ടോടിയിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് അതിസാഹസികമായി ഇവരെ പിടികൂടിയത്. മാർച്ച് ഏഴിനാണ് ദന്തൽ ഡോക്ടറായ അരുൺ ശ്രീനിവാസന്റെ വീട് കുത്തിത്തുറന്ന് സംഘം സ്വർണവും പണവും കവർന്നത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കാനെന്ന വ്യാജേനയാണ് ഇവർ […]
© Copyright News4media 2024. Designed and Developed by Horizon Digital