web analytics

വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കഴുത്തറുത്ത് യുവാവ്

പത്തനംതിട്ട: വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കഴുത്തറുത്ത് യുവാവ്.The young man cut his throat when the police came to investigation

തട്ട സ്വദേശിയായ നാൽപതുകാരനാണ് കത്തികൊണ്ട് കഴുത്തറുത്തത്. വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞുനോക്കിയതായി വിദ്യാർഥിനി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു.

ഇവർ ചൈൽഡ് ലൈനിനെ ഇക്കാര്യം അറിയിച്ചു. ചൈൽഡ് ലൈനിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കൊടുമൺ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇയാൾ നിരന്തരം ശല്യംചെയ്തിരുന്നതായും പ്രേമാഭ്യർഥന നടത്തിയിരുന്നെന്നും കുട്ടി മൊഴിനൽകി.

ഇതോടെയാണ് യുവാവിനെ തേടി പൊലീസ് വീട്ടിലെത്തിയത്. കതകിൽ മുട്ടിവിളിച്ചപ്പോൾ ഇയാൾ ജനൽ തുറന്ന് കത്തിയുമായി ഭീഷണി മുഴക്കി. പൊലീസ് കതക് തുറക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് മുറിക്കുകയായിരുന്നു.

ഇതോടെ പൊലീസ് കതക് ചവിട്ടിത്തുറന്ന് കത്തി പിടിച്ചുവാങ്ങി. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക്...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

Related Articles

Popular Categories

spot_imgspot_img