പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; മാതാപിതാക്കൾ ഉൾപ്പെടെ 13 പേരെ വിഷം നല്‍കി കൊലപ്പെടുത്തി യുവതി ! കൂട്ടായി കാമുകനും; അറസ്റ്റ്

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതിന് മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. The woman killed 13 people including her parents with poison.

പാകിസ്ഥാനിൽ നടന്ന സംഭവത്തിൽ ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം.

കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.

അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ, അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് ഇതിനെ ചുറ്റിപ്പറ്റി അന്വേഷണമാരംഭിക്കുകയിരുന്നു.

അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കടുകൈയ്ക്ക് മുതിര്‍ന്നതെന്ന് ഷെയ്‌സ്ത പോലീസിനോട് ഏറ്റുപറഞ്ഞു. വിഷദ്രാവകം കൈമാറിയത് അമീറാണെന്നുള്ള ഷെയ്‌സ്തയുടെ മൊഴിയേത്തുടര്‍ന്ന് പോലീസ് ഇയാളേയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

Related Articles

Popular Categories

spot_imgspot_img