നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ രണ്ടാം തവണയും ഒരുങ്ങുകയാണ് വൈറ്റ്ഹൗസ്. സത്യപ്രതിജ്ഞയും ഉദ്ഘാടന പ്രസംഗം , ലഞ്ച്, പരമ്പരാഗതമായ പരേഡ് എന്നിവയ്ക്ക് ശേഷമാണ് പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് എത്തുക. തണുപ്പിന്റെ ആധിക്യം കൂടുതലായതിനാൽ പതിവിൽ നിന്നും വ്യസ്ത്യസ്തമായി പരേഡ് ഇൻഡോർ പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. The White House is preparing to welcome the new president.
ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് വൈറ്റ്ഹൗസിൽ ക്ലീനിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ജനാലകൾ കഴുകി വൃത്തിയാക്കി. പരവതാനികളും മാറ്റുകളും വൃത്തിയാക്കുകയൊ മാറ്റി സ്ഥാപിക്കുകയൊ ചെയ്തിരിക്കുന്നു. കുളിമുറികളിൽ പുതിയ ടവലുകളും ലിനനും സ്റ്റോക്ക് ചെയ്യുന്നു. എല്ലാ മുറികളിലും പുതിയ മെത്തകൾ വിരിച്ചിരിക്കുന്നു. ട്രംപിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള കൂടുതൽ മാറ്റങ്ങൾ ഒരുക്കാനായി ജീവനക്കാർ തയാറായിരിക്കുകയാണ്.