എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം. നടപടി തൃശൂർപൂരം ഉൾപ്പെടെ വിവിധ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സംസ്ഥാനത്തിൻറെ ഉത്കണ്ഠ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യോഗത്തിൽ വിശദീകരിച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാൻ തീരുമാനിച്ചു.
നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതികളാണ് ഒക്ടോബർ 11ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും എന്നാണ് അവസ്ഥ. വെടിക്കെട്ടു പുരയിൽ നിന്ന് 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധനയാണു പൂരത്തിന് പ്രധാന തിരിച്ചടി.
2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. വെടിക്കെട്ട് സ്ഥലത്തിന്റെ 100 മീറ്റർ അകലെയായിരിക്കണം കാണികളുടെ സ്ഥാനമെന്ന നിബന്ധനയും തിരുത്തി. ഇനിമുതൽ 300 മീറ്റർ അകലെ നിൽക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിച്ചാലും വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാനാവില്ല.
The use of fireworks in temples may be adversely affected; the Cabinet meeting will discuss the amendments made by the Central Government to the Explosives Act.