വാഷിംഗ്ടൺ: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വീണ്ടും നാടുകടത്താനുള്ള ഒരുക്കവുമായി അമേരിക്ക. 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടു വിമാനങ്ങൾ നാളെ ഇന്ത്യയിൽ എത്തും. അമൃത്‌സറിലായിരിക്കും വിമാനങ്ങൾ ലാൻഡ് ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നാളെയും മറ്റന്നാളുമായി വിമാനങ്ങൾ ലാൻഡ് ചെയ്യും. സൈനിക വിമാനങ്ങളിൽ ആണോ ഇന്ത്യക്കാരെ കൊണ്ടുവരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മോദി ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ അടുത്ത നീക്കം.