web analytics

പാലക്കാട് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട്: കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.

കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. കോങ്ങാട് കെ പി ആർ പി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെയാണ് കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. രാവിലെ ഏഴുമുതലായിരുന്നു കുട്ടികളെ കാണാതായത്.

ഇരുവരും വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികൾ മടങ്ങിയത്. എന്നാൽ പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു.

സ്കൂളിൽ എത്താത്തതോടെയാണ് അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെട്ടത്. പരീക്ഷയിൽ ലഭിച്ച മാർക്കിനെച്ചൊല്ലി വീട്ടിൽ വാക്കുതർക്കം നടന്നിരുന്നതായി അന്വേഷണത്തിൽ നിന്ന് വ്യക്തമായിരുന്നു.

പരീക്ഷാഫലം വീട്ടിൽ ചർച്ചയായപ്പോൾ മാതാപിതാക്കൾ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ മാനസിക സമ്മർദ്ദമാണ് പെൺകുട്ടികളെ വീടുവിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക

കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് മയങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലാണ് സംഭവം.

തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ അടിച്ചത്.

മർദനം നടക്കുന്നതിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്.

ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുട്ടി ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ഈ സമയം ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റതിനെ തുടർന്ന് തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു.

ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ അറിയിച്ചു. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ആണ് ചികിത്സിച്ച ഡോക്ടര്‍മാർ പറഞ്ഞത്.

സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary: The two missing girls from Kongad, Palakkad, have been found. Police located them near Olavakkode railway station premises.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img