ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി; കേന്ദ്രസർക്കാരിന് പരാതി നൽകി സീറോ മലബാർ സഭാ അൽമായ ഫോറം

കൊച്ചി: മലയാള സിനിമയിലെ െ്രെകസ്തവ അവഹേളനങ്ങള്‍ അവസാനിപ്പിക്കണാമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും (ഇആഎഇ), പരാതി നല്‍കി സീറോ മലബാര്‍ സഭാ അല്‍മായ ഫോറം.The Syro-Malabar Sabha-Almaya Forum filed a complaint with the central government

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന പ്രമോഷണല്‍ സിനിമാ ഗാനത്തിനെതിരെയാണ് പരാതി.

ക്രിസ്ത്യന്‍ പശ്ചാത്തലം വികലമാക്കിയ ഇത്തരം ഗാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സെന്‍സര്‍ ചെയ്യാനും കേരളത്തിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പരാതിയില്‍ പറയുന്നു.

ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും പ്രതീകങ്ങളെയും ബോധപൂര്‍വം അവഹേളിക്കുകയും ക്രൈസ്തവ ചിഹ്നങ്ങളെ ദുഷിച്ച ഗാനങ്ങളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നതിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണം.

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന വന്‍ ചൂഷണങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നു.ഈ സിനിമ ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഇടപെടലിലൂടെ ഗാനം സെന്‍സര്‍ ചെയ്യണമെന്നും ആവശ്യമെങ്കില്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നും സീറോ മലബാര്‍ ചര്‍ച്ച് ലെയ്റ്റി ഫോറം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടും അല്‍മായ ഫോറം ആവശ്യപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img