പാലക്കാട്: വിദ്യാര്‍ത്ഥിയെ പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് പരാതി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. The student was beaten up during the vehicle inspection! Chief Minister complains against the police
ഓങ്ങല്ലൂര്‍ പാറപ്പുറം സ്വദേശി മുസ്തഫയുടെ മകന്‍ ത്വാഹ(16)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു മര്‍ദ്ദനം.
കുട്ടി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വീട്ടുകാര്‍ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പൊലീസ് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ പരാതി.