വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തൊഴിലാളികള്‍ മുന്നോട്ടുവച്ച അവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ രാത്രി 12 മണിക്കുള്ള ഷിഫ്റ്റില്‍ ജീവനക്കാര്‍ ജോലിക്ക് കയറും.
നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സമരം നടന്നത്. സിഐടിയുവും ഐഎൻടിയുസിയുമാണ് സമരത്തിന് നേതൃത്വം നൽകിയത്. ക്ഷീര സംഘങ്ങളിലുള്ള പാലുകൾ പ്ലാന്റ്റുകളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും വിതരണം രാവിലെ മുതൽ നിലച്ചിരുന്നു.
Read More: രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എംജി സർവകലാശാലയ്ക്ക് മിന്നും നേട്ടം