തെരുവുനായക്കുട്ടികളെ കൈകാലുകൾ ബന്ധിച്ചശേഷം ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ടു സാമൂഹ്യവിരുദ്ധർ.
ഇടവ ഓടയം മിസ്കിൻ തെരുവിൽ കഴിഞ്ഞ 20-നാണ് സംഭവം. കൈകാലുകൾ കെട്ടിയശേഷം റോഡുപണിക്കുള്ള ടാറിൽമുക്കിയനിലയിലാണ് ആദ്യം ഒരു നായക്കുട്ടിയെ കണ്ടത്. ശരീരത്തിൽ 70 ശതമാനത്തോളം ടാർ ഉണ്ടായിരുന്നു. കൂടാതെ മുറിവുകളും. ഈ നായക്കുട്ടിയെ കണ്ടതിന് 200 മീറ്റർ അകലെയായി 25-ന് ഇതേരീതിയിൽ മറ്റൊരു നായക്കുട്ടിയെയും കണ്ടെത്തി. പി.എഫ്.എ. വൊളന്റിയറായ ഇടവ വെൺകുളം സ്വദേശി അഹമ്മദ് ഇതറിഞ്ഞ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എ.യെ അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ പാപനാശത്ത് താമസിക്കുന്ന മൃഗസ്നേഹിയായ റഷ്യൻ വനിത പോളിനയും ശ്രീജിത്ത് എന്നയാളും ചേർന്ന് നായക്കുട്ടികളെ പുത്തൻചന്തയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്തെത്തിച്ചു. പീപ്പിൾസ് ഫോർ അനിമൽസ് (പി.എഫ്.എ.) എന്ന സംഘടന ഇടപെട്ടാണ് നായക്കുട്ടികൾക്ക് ചികിത്സ നൽകുന്നത്. പോളിനയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഇവ കഴിയുന്നത്.
Read Also: ‘ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപ്പെടും’; ഇസ്രായേലിനു മുന്നറിയിപ്പുമായി ജോ ബൈഡൻ