സംസ്ഥാനപോലീസിലെ രഹസ്യാന്വേഷ ണവിഭാഗത്തിന്റെ എറണാകുളം റെയ്ഞ്ച് ആസ്ഥാനം ശനിയാഴ്ച തേവരയിൽ തുറക്കുമ്പോൾ പരസ്യമാകുന്നത് ‘അയ്യപ്പനും കോശിയും’ സിനിമയിലേതുപോലുള്ള ഒരു വാശിയുടെ കഥയാണ്. വെറും ഇരുപത്തി അയ്യായിരം രൂപ അടയ്ക്കാനുള്ള നോട്ടീസി ന് മറുപടിയായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാരിന് വെറുതേ എറിഞ്ഞുകൊ ടുത്ത അതിലെ നായകന്റെ പേര് ഡോ. കോശി വി. ജോൺ.
കോട്ടയം മെഡിക്കൽ കോളേജിലെ സേവനത്തിന് ശേഷം അമേരിക്കയിലേക്ക് പോകുകയായിരുന്നു പത്തനംതിട്ട സ്വദേശിയും ഇ.എൻ.ടി. ഡോക്ടറുമായ കോശി. തേവര മട്ടമ്മൽ ജങ്ഷന് സമീപം സുധർമ റോഡിലെ 10.373 സെൻ് സ്ഥലം വാങ്ങിയപ്പോൾ ആധാരത്തിൽ വിലകുറച്ചു കാണിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2005-ൽ എളംകുളം വില്ലേജ് ഓഫീസിൽ നിന്ന് അദ്ദേഹത്തിന് ചെന്ന അണ്ടർ വാല്യുവേഷൻ നോട്ടീസിലാണ് ഈഗോ പ്രശ്‌നം തുടങ്ങുന്നത്.
പിഴയായി അടയ്‌ക്കേ ണ്ടിയിരുന്നത് 25,000 രൂപയോളം. എന്നാൽ കോശി അതിന് തയ്യാറായില്ല. തുടർന്ന് റവന്യൂ റിക്കവറിയിലേക്ക് സർക്കാർ നടപടികൾ നീങ്ങി.
പലരും മുന്നറിയിപ്പുനൽകിയെങ്കിലും അഭിമാനത്തിൽ മുറിവേറ്റ ഡോക്ടർ അതൊന്നും കേട്ടില്ല. പണമടച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളല്ലോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചിട്ടും വഴങ്ങിയില്ല, ഒടുവിൽ അന്നത്തെ എറണാകു ളം കളക്ടറായിരുന്ന എം.പി.എം. മുഹമ്മദ് ഹനീഷിനോട് കോശി പറഞ്ഞു ‘എനി ക്കാ ഭൂമി വേണ്ട… സർക്കാരിനെടുക്കാം..
പിന്നാലെ, 2006-ൽ അതിലെ എല്ലാ അവ കാശാധികാരങ്ങളും വിട്ടുകൊടുത്തു. എന്നാൽ സർക്കാരിന് വിട്ടുകൊടുത്ത ഭൂമിയിൽ പിന്നീട് കൈയ്യേറ്റം തുടങ്ങി.
പോലീസിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തിന് ഭൂമിക്കായി അന്വേഷണം വന്നപ്പോൾ കൈയേറ്റം ഒഴിവാകുമല്ലോ എന്നുകരുതി ഭൂമി 2013-ൽ സർക്കാർ സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തിനായി അനു വദിച്ചു.
2019-ൽ കെട്ടിടം പണി തുടങ്ങി. ഇതിനിടെ കോശി ലോകത്തോട് വിടപറഞ്ഞു. ഇന്നത്തെ ഏകദേശ വിലവെച്ച് നോക്കിയാൽ കോശി വാശിപ്പുറത്ത് സർക്കാരിന് എഴുതിക്കൊടുത്ത ഭൂമിക്ക് രണ്ടരക്കോടിയിലധികം മൂല്യമുണ്ട്.