web analytics

സംസ്ഥാന സ്‌കൂൾ കായികമേള; നവംബർ 4 മുതൽ 11 വരെ; മേളയുടെ ഭാഗ്യ ചിഹ്നം തക്കുടു

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള–കൊച്ചി’24 എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതൽ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. നാല് വർഷത്തിലൊരിക്കൽ ഈ മാതൃകയിൽ നടത്താനാണ്‌ പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കായികമേളയുടെ ഉദ്ഘാടന വേദിയിൽ നടൻ മമ്മൂട്ടി എത്തും.

24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

കായികമേള സ്കൂൾ ഒളിംപിക്‌സ് എന്ന് പേര് മാറ്റാനായി ഒളിംപിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ നിയമ പ്രശ്‌നം വരാതിരിക്കാൻ സ്കൂൾ ഒളിമ്പിക്സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇൻക്ലൂസീവ് സ്പോർട്സ് ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ആണ് കേരളം. ആദ്യ ഘട്ടത്തിൽ 1600 ഓളം കുട്ടികൾ പങ്കെടുക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കൂടുതൽ കുട്ടികളെ അടുത്ത വർഷം മുതൽ മേളയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

The State School Sports Fair – Kochi ’24 will take place at 17 venues in the Ernakulam district from November 4 to November 11, announced Education Minister V. Shivankutty.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

സൗരയൂഥത്തിൽ ‘പിടികിട്ടാപ്പുള്ളി’ തലങ്ങും വിലങ്ങും പായുന്നു

തിരുവനന്തപുരം: പ്രപഞ്ചത്തിലെ അജ്ഞാതമായ ഏതോ ഗോളത്തിൽ നിന്ന് സൗരയൂഥത്തിലേക്ക് അജ്ഞാത 'ഗ്രഹം"...

റെയിൽവേ സ്റ്റേഷനിൽ നടിയെ തെറ്റിദ്ധരിപ്പിച്ച് എസി കോച്ചിലേക്ക് കൊണ്ടുപോയി; പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം:സിനിമ ഷൂട്ടിംഗിനായി യാത്ര ചെയ്യുന്നതിനിടെ നടിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയെന്ന പരാതിയിൽ...

ഫോസിൽ വേട്ടക്കാരൻ കണ്ടെത്തിയ ദിനോസർ കോണ്ടം

ഫോസിൽ വേട്ടക്കാരൻ കണ്ടെത്തിയ ദിനോസർ കോണ്ടം പാറ പൊട്ടിക്കുന്നതിനിടെ കണ്ടെടുത്ത വിചിത്ര വസ്തുവാണ്...

സർ ക്രീക്കിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ കണ്ട് ഭയന്നു

സർ ക്രീക്കിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ കണ്ട് ഭയന്നു ന്യൂഡൽഹി: ഗുജറാത്തിലെ സർ ക്രീക്ക്...

ഇന്ത്യൻ ഊബർ ഡ്രൈവറെ പുകഴ്ത്തി ഓസ്ട്രേലിയൻ യുവതി

വേറെ ലെവൽ; ഇന്ത്യൻ ഊബർ ഡ്രൈവറെ പുകഴ്ത്തി ഓസ്ട്രേലിയൻ യുവതി മുംബൈ: ഇന്ത്യയിലെ...

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ

കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത...

Related Articles

Popular Categories

spot_imgspot_img