ഏഴുജില്ലയിലെ 16 നദിക ളിൽനിന്ന് മണൽവാരലിന് കളമൊരുങ്ങുന്നു.
നിർമാണ മേഖലയിലെ പ്രധാന പ്രതിസന്ധിയാണ് മണലിൻ്റെ ലഭ്യതക്കുറവ്. ഇതിനാൽ തന്നെ നിലവാരം കുറഞ്ഞ പാറ മണൽ പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നു. ഇവ കെട്ടിടത്തിൻ്റെ ഉറപ്പിനെയും ഈടുനിൽപ്പിനെയും കാര്യമായി ബാധിക്കാറുണ്ട്.
എന്നാൽ നിർമാണമേഖലയ്ക്ക് ആശ്വാസമായി ഏഴുജില്ലയിലെ 16 നദിക ളിൽനിന്ന് മണൽവാരലിന് കളമൊരുങ്ങുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കട വുകളിൽ എത്തിക്കുന്ന മണൽ നിർമാണാവശ്യങ്ങൾക്ക് നൽകാനുള്ള നടപടിക്രമങ്ങൾ റവന്യൂവ കുപ്പ് തയ്യാറാക്കി.
പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം
നേരത്തേ ഉണ്ടായിരുന്ന രീതിയിൽ കടവുകൾ ലേലംചെയ്യുന്ന വിധമാണ് നടപടിക്രമം തയ്യാറാ
ക്കിയിട്ടുള്ളത്. മണലിന് ലഭിക്കു ന്ന തുകയിൽ പകുതി നദീതീര സംരക്ഷണത്തിന് ഉപയോഗിക്ക ണമെന്നും നിർദേശമുണ്ട്.
ഏഴുജില്ലയിലെ നദികളിലായി 1.7 കോടി മെട്രിക് ടൺ മണൽ നി ക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കാസർകോട്, എറണാകുളം, പത്തനംതിട്ട ജില്ല കളിലാണ് മണൽവാരലിന് യോ ഗ്യമായ കടവുകൾ കണ്ടെത്തിയി ട്ടുള്ളത്.
എറണാകുളം, പത്തനം തിട്ട ജില്ലകളിലെ മണൽവരാനു ള്ള അന്തിമാനുമതി സ്റ്റേറ്റ് എൻവയോൺമെൻ്റ് ഇംപാക്ട് അസസ്മെൻ്റ് അതോറിറ്റിയുടെ പരിഗ ണനയിലാണ്.
കൊല്ലം ജില്ലയിൽ മണൽ ലഭ്യതയുള്ള രണ്ട് കടവുകൾ കണ്ട് ത്തിയെങ്കിലും അതോറിറ്റിഅ നുമതി നിഷേധിച്ചു. കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ മണൽഖനന സാധ്യതയുള്ള കട വുകൾ നിലവിലില്ല. ഈ ജില്ലക ളിൽ വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മണൽ ഖനനം സുഗമമാകണ മെങ്കിൽ 2001-ലെ കേരള നദീ തീര സംരക്ഷണവും മണൽവാ രൽ നിയന്ത്രണവും നിയമം ഭേദഗതി ചെയ്യേണ്ടിവരും. നിലവിലെ നിയമത്തിൽ മണൽഖനനം ഉൾ പ്പെടുത്തിയിട്ടില്ല.
ഇതുകൂടി ഉൾപ്പെടുത്തി വ്യവസ്ഥകൾ നിശ്ചയിക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം. ഇതിനുള്ള റവന്യൂവകുപ്പിൻ്റെ നിർദേ ശം വ്യവസായവകുപ്പ് അംഗീകരിച്ച് നിയമഭേദഗതിയിലേക്ക് കടന്നാലേ മണൽവാരൽ പുനരാരംഭിക്കാനാവൂ.









