തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.The Special Investigation Team assessed that more than 20 statements were of a serious nature
ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു.
നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മാസം മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചു.
പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകള്‍. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കാനും തീരുമാനിച്ചു.
അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടാനാണ് തീരുമാനം.