യുകെയിലെ മലയാളികളെ വേദനായിലാഴ്ത്തിയ മറ്റൊരു വിടവാങ്ങൽ കൂടി. യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ഒന്‍പതു വയസ്സാണ് ഏബലിന്റെ പ്രായം. The son of a Malayali couple passed away in UK
ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടിയായിരുന്നു ഏബല്‍. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സൗത്താംപ്റ്റണ്‍ റെഡ്ബ്രിഡ്ജ് ഹില്ലിലെ ഹോളി ഫാമിലി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പൊതുദര്‍ശനവും നടക്കും.
തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവര്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും..
സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുകയാണ്. ദമ്പതിമാര്‍ക്ക് ഏബലിനെ കൂടാതെ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ട്
ഗബ്രിയേല്‍, ഡാനിയേല്‍, ആഡം എന്നിവരാണ് മറ്റു മക്കൾ.