കയ്യടി മാത്രം പോരാ വിന്നറാകണം; സഞ്ജുവിന് ഇന്ന് നിർണായകം; രണ്ടാം ടി20യിൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എങ്കിലും നേടണം

ഡൽഹി:ബംഗ്ലാദേശിനെതിരായ മൂന്ന് മൽസരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് അരങ്ങേറും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിക്കാണ് മൽസരം. ആദ്യ മൽസരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ടാം മാച്ചിലും വിജയിച്ച് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ.The second match of the T20 series against Bangladesh will be played today

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം ടി20യും ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോൾ ബംഗ്ലാദേശ് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്. ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ബംഗ്ലാദേശ് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.

ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം തുടരണോ? നാലാം സ്ഥാനത്ത് നിതീഷ് കുമാർ റെഡ്ഡിയോ റിയാൻ പരാഗോ? മധ്യനിരയിൽ തിലക് വർമയ്ക്കും ജിതേഷ് ശർമയ്ക്കും അവസരം നൽകണോ ? അടുത്ത ട്വന്റി20 ലോകകപ്പിനുള്ള ‘സിലക്‌ഷൻ ട്രയൽസുമായി’ മുന്നോട്ടുപോകുന്ന ഇന്ത്യൻ ടീം സിലക്ടർമാർക്കു മുന്നിലുള്ള പ്രധാന ചോദ്യങ്ങൾ ഇതാണ്.

സൂര്യകുമാർ യാദവിന് കീഴിൽ ആക്രമണോത്സക ക്രിക്കറ്റ് കളിച്ച ഇന്ത്യ 49 പന്ത് ബാക്കിയാക്കി വിജയിക്കുകയും ചെയ്തു. മികച്ച യുവതാരങ്ങളുടെ നിരയുമായി ഇറങ്ങിയ ഇന്ത്യ അനായാസം വിജയം നേടിയെടുക്കുന്നതാണ് കണ്ടത്. രണ്ടാം മത്സരത്തിലും ഇതേ ആക്രമണോത്സകതയോടെയാവും ഇന്ത്യ മുന്നോട്ട് പോവുകയെന്നുറപ്പാണ്. ആദ്യ മത്സരത്തിൽ 29 റൺസാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ നേടിയത്. എന്നാൽ രണ്ടാം ടി20യിൽ സഞ്ജുവിന് ഫിഫ്റ്റി പ്ലസ് സ്‌കോർ ആവശ്യമാണ്.

ട്വന്റി20യിൽ ഓപ്പണറായി പ്രമോഷൻ കിട്ടിയ സഞ്ജു സാംസണ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ആദ്യ മത്സരത്തിൽ 19 പന്തിൽ 29 റൺസുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിൽ ഈ പിഴവ് ഒഴിവാക്കി മികച്ച ഇന്നിങ്സ് പുറത്തെടുക്കാനാകും സഞ്ജുവിന്റെ ശ്രമം.

മറുവശത്ത് സഹ ഓപ്പണർ അഭിഷേക് ശർമയ്ക്കും മികവു തെളിയിച്ചേ മതിയാകൂ. രോഹിത് ശർമ ട്വന്റി20 മതിയാക്കിയതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യൻ ടീമിന്റെ സ്ഥിരം ഓപ്പണറാകാനുള്ള അവസരമാണ് ഇരുവരെയും കാത്തിരിക്കുന്നത്. നിതീഷ്, പരാഗ്, റിങ്കു എന്നിവർക്കൊപ്പം സീനിയർ താരം ഹാർദിക് പാണ്ഡ്യ കൂടി ചേരുന്ന മധ്യനിര സുശക്തമാണ്. ബോളിങ്ങിൽ പേസർ മായങ്ക് യാദവിന്റെ വരവ് ടീമിന്റെ കരുത്തു കൂട്ടിയിട്ടുണ്ട്. മികച്ച ഫോമിൽ പന്തെറിയുന്ന അർഷ്ദീപ് സിങ്ങിനൊപ്പം മായങ്ക് കൂടി ചേ‍രുന്നതോടെ ടീമിന്റെ പേസ് വിഭാഗം ശക്തം.

ജിതേഷ് ശർമ അവസരം കാത്തിരിക്കുന്നു ഇന്ത്യയുടെ ഒന്നാം നിര ടി20 ടീമല്ല ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. ടി20യിൽ സമീപകാലത്തായി മികവ് കാട്ടുന്ന യുവതാരങ്ങളെയടക്കം ഉൾപ്പെടുത്തി ഗൗതം ഗംഭീർ പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നിര ടി20 ടീമിൽ ഇവരിൽ നിന്ന് ആരൊക്കെ എത്തുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണെ ഇന്ത്യ പ്രധാന കീപ്പറായി പരിഗണിച്ചെങ്കിലും ടീമിലെ അഭിവാജ്യ ഘടകമാണ് സഞ്ജുവെന്ന് പറയാറായിട്ടില്ല.

ഒന്നാം ടി20യിൽ ക്ലാസിക് ഷോട്ടുകളടക്കം കളിച്ച് സഞ്ജു കൈയടി നേടിയെങ്കിലും മാച്ച് വിന്നറാവാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ശരാശരി പ്രകടനം എന്ന് മാത്രമേ സഞ്ജുവിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂ. ഈ പ്രകടനം കൊണ്ട് ടീമിൽ സ്ഥിരം സീറ്റ് നേടാൻ സഞ്ജുവിനാകില്ല. രണ്ടാം ടി20യിൽ അർധ സെഞ്ച്വറി പ്രകടനമെങ്കിലും സഞ്ജു നടത്തേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം മൂന്നാം മത്സരത്തിൽ ഇന്ത്യ ജിതേഷ് ശർമക്ക് അവസരം നൽകിയാലും അത്ഭുതപ്പെടാനാവില്ല. സൗത്താഫ്രിക്കൻ പരമ്പര വരാനിരിക്കുന്നു ഇന്ത്യക്ക് സൗത്താഫ്രിക്കൻ പരമ്പര വരാനിരിക്കുകയാണ്. സഞ്ജു സാംസൺ ടീമിൽ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലേതുപോലെ ശരാശരി പ്രകടനംകൊണ്ട് സഞ്ജുവിന് ഈ സീറ്റ് നേടിയെടുക്കാനാവില്ല. ബംഗ്ലാദേശിനെതിരേ വരുന്ന രണ്ട് മത്സരങ്ങളിലും വമ്പൻ പ്രകടനം നടത്തി സെലക്ടർമാരുടെ ശ്രദ്ധ നേടിയെടുക്കാൻ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജു തഴയപ്പെടും. ഇതിൽ മുന്നിൽക്കണ്ട് കളിക്കാൻ സഞ്ജുവിന് കഴിയണം.

സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നാണ് പൊതുവേ ആരാധകർ പറയുന്നത്. എന്നാൽ ഇത്തവണ ഓപ്പണർ സ്ഥാനം സഞ്ജുവിന് നൽകിയിട്ടുണ്ട്. ഇതിലും മികച്ച അവസരം സഞ്ജുവിന് ലഭിക്കാനില്ലെന്ന് പറയാം. അതിവേഗത്തിൽ കടന്നാക്രമിക്കാനും വലിയ സ്‌കോർ നേടാനുമുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. പവർപ്ലേ മുതലാക്കി കളിക്കാൻ സഞ്ജുവിന് സാധിക്കണം. അല്ലാത്ത പക്ഷം സഞ്ജു സാംസണ് സീറ്റ് തെറിക്കാൻ സാധ്യത കൂടുതലാണ്.

സ്ഥിരത തെളിയിക്കാൻ സഞ്ജുവിനാകണം ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ ബാറ്റിങ് ശൈലി നോക്കുമ്പോൾ സഞ്ജു സാംസൺ നേടിയ 29 റൺസ് വളരെ നിർണ്ണായകമാണ്. എന്നാൽ എപ്പോഴും സഞ്ജുവിനെതിരായ വിമർശനമായി ഉയരുന്നത് സഞ്ജുവിന് സ്ഥിരതയില്ലെന്നാണ്. ഇപ്പോൾ സഞ്ജുവിന്റെ ഗ്രാഫ് വളരെയധികം ഉയർന്നിട്ടാണുള്ളത്.

ഇത് നിലനിർത്താൻ രണ്ടാം ടി20യിൽ വമ്പൻ പ്രകടനം സഞ്ജു കാഴ്ചവെക്കേണ്ടതായുണ്ട്. സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് സാധിക്കണം. അല്ലാത്ത പക്ഷം സഞ്ജുവിനെ ഇന്ത്യ തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. രണ്ടാം ടി20യിലെ സഞ്ജുവിന്റെ പ്രകടനം താരത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ വളരെ നിർണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

ബംഗ്ലദേശിനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിതീഷിന് നാലാം നമ്പറിൽ അവസരം നൽകിയ ടീം മാനേജ്മെന്റ് രണ്ടാം ട്വന്റി20യിൽ പരാഗിനെ ആ സ്ഥാനത്ത് പരീക്ഷിച്ചേക്കും. തിലകിന് അവസരം നൽകാൻ തീരുമാനിച്ചാൽ റിങ്കു പുറത്തിരിക്കേണ്ടിവരും. മറുവശത്ത്, ടെസ്റ്റ് പരമ്പരയിലേറ്റ സമ്പൂർണ തോൽവിക്കു പിന്നാലെ ട്വന്റി20 പരമ്പരയും കൈവിട്ടുപോകാതിരിക്കാൻ ബംഗ്ലദേശിന് ഇന്ന് ജയിച്ചേ മതിയാകൂ. ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയകാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന…

ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി...

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

കാസർഗോഡ് പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; പെൺകുട്ടിയുടേത് കൊലപാതകമാണോ എന്ന ആശങ്കയിൽ കോടതി

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!