പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാകേഷ് ബി, സജി നന്ത്യാട്ട് എന്നിവർ ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനായി തയ്യാറെടുത്ത സാന്ദ്ര തോമസിന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്.
നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ എറണാകുളം സബ് കോടതി സാന്ദ്രാ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതോടെയാണ് സാന്ദ്ര മത്സര രംഗത്ത് നിന്നും പിൻവലിഞ്ഞത്.
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു
കൊച്ചി: കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് സജി ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായിരുന്നത്. ഈ മാസം 14ന് അസോസിയേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സജി മത്സരിക്കുന്നത്.
അതേസമയം സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ നാളെ വെളിപ്പെടുത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സാന്ദ്ര തോമസിനെ പിന്തുണച്ച് സജി നന്ത്യാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി നൽകിയിരിക്കുന്നത്.
Summary: The Producers Association election will be held today, with Rakesh B and Saji Nanthyat contesting for the president’s post.