News4media TOP NEWS
അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?

മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?
July 13, 2024

അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് സംഭവിച്ച ഒരു അത്ഭുതമാണ് ലോകം അമ്പരപ്പോടെ നോക്കുന്നത്. അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരി‍ഞ്ഞു നിൽക്കുന്നകാഴ്ചയായിരുന്നു അത്. (The presence of aliens in the Atacama)

ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇപ്പോൾ ഇവിടെ പുഷ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ അപൂർവമായി ഇത്തരം പ്രതിഭാസം അറ്റക്കാമയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സെപ്റ്റംബർ മാസത്തിലായിരുന്നു. എന്നാൽ, കാലാവസ്ഥാ പ്രതിഭാസമായ ‘എൽ നിനോ’ മൂലമുള്ള മഴ അറ്റക്കാമയിൽ പെയ്തതോടെയാണ് അപ്രതീക്ഷിതമായി ഈ കാഴ്ച കാണാനായത്.

ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീർണം. അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ഈ മരുഭൂമിയിൽ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഭൗമവരകൾ കാണപ്പെടുന്ന മേഖലയാണ്. ഇവ ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിന് ഉപകരിക്കാനായി ആദിമമനുഷ്യർ വരച്ചതാണെന്നു ചിലർ വാദിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് ഇതൊരു അന്യഗ്രഹജീവിയാണെന്നാണ്.

യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. അതുകൊണ്ടുതന്നെ അറ്റക്കാമയിൽ ഏലിയൻസ് സന്ദർശിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യമിവിടെയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരും ഒട്ടേറെ.

അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും അതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.

Related Articles
News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

News4media
  • Editors Choice
  • International
  • Top News

ട്രംപിന്റെ രണ്ടാംവരവിൽ ഒന്നാകുമോ ഇറാനും അമേരിക്കയും….?

News4media
  • International
  • News
  • Top News

254 പേരുമായി പറന്ന വിമാനം ആകാശചുഴിയിൽപ്പെട്ടു; സീറ്റിൽ നിന്ന് തെറിച്ച് യാത്രക്കാർ, ഭയന്ന് നിലവിളിക്ക...

News4media
  • Cricket
  • Featured News
  • International
  • Sports

വണ്ടർ ടീം ഇന്ത്യ ! സെഞ്ചുറി തിളക്കവുമായി സഞ്ജുവും തിലക് വർമയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വ...

News4media

ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചു കൊണ്ടു വരരുത്, പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം; നിർദേശങ്ങളു...

News4media

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി

News4media
  • International
  • News
  • Technology

അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]