web analytics

ഒരെണ്ണത്തിന് 26 കോടി; വില കൂടും മുമ്പ് വാങ്ങാൻ ഒരുങ്ങി രാജ്യം; ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ പ്രിഡേറ്റർ ഡ്രോൺ

ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയെ സഹായിക്കുന്ന പ്രിഡേറ്റർ ഡ്രോൺ വേഗത്തില്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ.The Predator drone will help the Indian Navy to ensure maritime security in the Indo-Pacific region

ഈ വർഷം ജൂലൈ 30നാണ് 31 സായുധ പ്രിഡേറ്റർ ഡ്രോൺ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പ്രിഡേറ്റർ ഡ്രോൺ ഇടപാടിന് അനുമതി നൽകിയത്.

അമേരിക്ക ആസ്ഥാനമായ ജനറൽ ആറ്റോമിക്സിൽ നിന്ന് വാങ്ങുന്ന ഇവയ്ക്ക് ഏകദേശം 3.1 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 26 കോടി രൂപ) ഒരെണ്ണത്തിന് വിലവരുന്നത്.

ഒക്ടോബർ 31ന് മുമ്പ് ഇവ വാങ്ങിയില്ലെങ്കിൽ നിർമാതാക്കൾ വില വർധിപ്പിക്കും എന്ന സാഹചര്യം പരിഗണിച്ചാണ് അതിവേഗ നീക്കം. 31 എംക്യു 9 ബി ഡ്രോണുകളും എയർ ടു ഉപരിതല മിസൈലുകളും ലേസർ ഗൈഡഡ് ബോംബുകളുമാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

16 പ്രിഡേറ്റർ ഡ്രോണുകൾ ഇന്തോ-പസഫിക്ക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ നാവികസേനക്ക് നൽകും. എട്ടെണ്ണം വീതം ഇന്ത്യൻ സൈന്യത്തിനും വ്യോമസേനക്കും നൽകും. രാജ്യാതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്ക് പോലുള്ള ദൗത്യങ്ങൾക്കായിരിക്കും വ്യോമസേന ഇത് ഉപയോഗിക്കുക.

ഇന്തോ-പസഫിക് മേഖലയിലെ ദീർഘദൂര പട്രോളിങ്ങിനാണ് നിലവിൽ ഇന്ത്യയുടെ കൈവശമുള്ള അരിഹന്ത്, അരിഘട്ട് എന്നീ രണ്ട് ആണവ അന്തർവാഹിനികളും ഉപയോഗിക്കുന്നത്.

മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യം. ഒരേ സമയം രണ്ട് ആണവ അന്തർവാഹിനി വഴിയുള്ള നിരീക്ഷണവും പുതിയതായി അമേരിക്കയിൽ നിന്നു വാങ്ങുന്ന ആയുധങ്ങളും മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാകും എന്നാണ് വിലയിരുത്തലുകള്‍.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img