പുത്തൻപണക്കാരനായി പൾസർ സുനി കോടതിയിൽ; 7,000 രൂപയുടെ ഷൂസും 4,000 രൂപയുടെ ഷർട്ടും; കറക്കം 20 ലക്ഷത്തിന്റെ ഥാറിൽ; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ് അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.The police started an investigation to find out the financial source of Pulsar Suni

സെപ്തംബർ അവസാന വാരത്തിലാണ് പൾസർ സുനിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ആഢംബരജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.

ജയിലിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് വിചാരണക്കോടതിയിൽ ഹാജരാകാനെത്തിയ സുനി 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ യാത്ര 30 ലക്ഷത്തിന്റെ കാറിലാണ്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സുനിയെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ സുനി ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിയുടെ ചോദ്യം ചെയ്യൽ ഇന്നലെയും നടന്നു

വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ, സുനില്‍കുമാറിനെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയാന്‍ സുനില്‍കുമാര്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്.

വിചാരണക്കോടതിയില്‍ സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നിലപാട് കേസിനെ ഏതു വിധത്തില്‍ സ്വാധീനിക്കുമെന്നതും നിര്‍ണ്ണായകമാണ്. ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പല ഉന്നതരും സുനിയെ സഹായിക്കാനെത്തിയെന്നതാണ് വസ്തുത.

വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലില്‍ നിന്ന് ഏഴരവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്.

സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് കിയ കാര്‍ണവല്‍ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാര്‍ ജീപ്പിലെത്തി. 20 ലക്ഷം വിലയുളള ഈ വാഹനം കുട്ടനാട് ആര്‍ടിഒ രജിസ്‌ട്രേഷനില്‍ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സുനിയെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ, കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോള്‍ സുനി ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വിചാരണക്കോടതിയില്‍ സുനിയുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നിരുന്നു. സെപ്തംബര്‍ അവസാന വാരത്തിലാണ് കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് സുനി പുറത്തിറങ്ങിയത്. കര്‍ശനവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എറണാകുളം ജില്ല വിട്ട് പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചത്. സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ 10 പ്രതികളാണുള്ളത്. നടന്‍ ദിലീപും കേസില്‍ പ്രതിയാണ്. ദിലീപ് ഉള്‍പ്പെടെ എട്ടു വരെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 261 സാക്ഷികളുണ്ട്. 1600 രേഖകള്‍ കേസില്‍ കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

Related Articles

Popular Categories

spot_imgspot_img