എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനോ? വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്ന സ്കൂട്ടർ; ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണസംഘം

കണ്ണൂർ: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആരോപിക്കുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു.

കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്കൂട്ടറിലെത്തിയ ആൾ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി 98500 രൂപ കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.

അതിനിടെ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാരോപിച്ച് ടി വി പ്രശാന്തൻ നൽകിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോൾ പമ്പിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയിൽ പേര് പ്രശാന്തൻ എന്നും പാട്ട കരാറിൽ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്.

The police collected the CCTV footage of October 6, which allegedly bribed the ADM

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽതീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം...

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!