ഇടുക്കി തൂക്കുപാലത്ത് വയോധിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഒന്നരപവന്റെ മാലയുമായി കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാർ- ചേലമൂട് സ്വദേശി പുതുപ്പറമ്പിൽ മനു(43) ആണ് പിടിയിലായത്. (The police arrested the suspect who stole the necklace after threatening the old manCommunity-verified icon)
തൂക്കുപാലം കട്ടേക്കാനം ഭാഗത്ത് തനിച്ചു താമസിക്കുന്ന കാരണശേരിൽ ഇന്ദിരയുടെ (62) വീട്ടിലെത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാലയുമായി മുങ്ങുകയായിരുന്നു. പ്രദേശവാസിയായ പ്രതിയെ നാട്ടുകാർ തിരത്തെങ്കിലും കണ്ടു കിട്ടിയില്ല.
തുടർന്ന് കമ്പംമെട്ട് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നീട് ഉടുമ്പൻചോല പോലീസ് ചെമ്മണ്ണാറിൽ നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ബസിൽ ഇവിടെയെത്തിയ പ്രതി കടന്നുകളയാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.