web analytics

പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയി ; ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി

പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധിയുണ്ടായി. തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെയാണ് ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് എ ഡി സണ്ണി എന്നിവർ ചേർന്നാണ് ഹർജി ഫയൽ ചെയ്തത്.

കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്കേറ്റ് ടെന്നിസൻറെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സ് റേ എടുത്തു. കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഒടിഞ്ഞ കൈയ്യിൽ വേദന അനുഭവപ്പെടുകയും ചെയ്തു. ഡോക്ടറെ ചെന്ന് കണ്ടപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് വേദന മാറാനുള്ള ഗുളിക കുറിച്ചു നൽകി. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ വെട്ടി. പ്ലാസ്റ്റർ വെട്ടിയപ്പോൾ കൈ വളഞ്ഞ് വൈകല്യം വന്ന അവസ്ഥയിലായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഏറെക്കുറെ ഭേദപ്പെടുത്തി.

എന്നാൽ പ്ലാസ്റ്റർ ടെന്നിസൺ സ്വയം ഊരി മാറ്റുകയായിരുന്നുവെന്നും അതുകൊണ്ടാണ് വൈകല്യം സംഭവിച്ചതെന്നും എതിർകക്ഷി വാദിച്ചു. തെളിവുകൾ പരിഗണിച്ച് ഈ വാദം പ്രസിഡൻറ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിരാകരിക്കുകയും ചെയ്തു. ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഹർജി തിയ്യതി മുതൽ 5 ശതമാനം പലിശയും നൽകാൻ വിധി പുറപ്പെടുവിച്ചു. ഹർജിക്കാർക്ക്‌ വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി വാദം നടത്തി.

English summary : The plastered hand was bent; judgment was in favor of the plaintiff on the petition filed

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു....

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ

മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ തൃശ്ശൂർ: തൃശൂർ വടക്കഞ്ചേരിയിൽ അൽഫാം മന്തിയും...

Related Articles

Popular Categories

spot_imgspot_img