വെടിക്കെട്ടിന് ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടർ; കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ സംഘാടകരെ കസ്റ്റഡിയിൽ

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ സംഘാടകരെ കസ്റ്റഡിയിലെടുത്തു.organizers are in custody

ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടർ വ്യക്തമാക്കി. ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ലെന്നും കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌ പറഞ്ഞു.

സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌ പറഞ്ഞു.

ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.

പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ

ഓട്ടോറിക്ഷ കണ്ടത്തിൽ തള്ളി കള്ളന്മാർ ഇടുക്കി ചേറ്റുകുഴിയിൽ മോഷ്ടിച്ചു കടത്തിയ ഓട്ടോറിക്ഷ കണ്ടത്തിൽ...

കെണിതേടി വരാത്ത പുലി ഇര തേടി വന്നു

കെണിതേടി വരാത്ത പുലി ഇര തേടി വന്നു കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ...

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് മുംബൈ: അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ്...

കനത്ത മഴ; മൂന്ന് ജില്ലകളിൽ നാളെ അവധി

കനത്ത മഴ; മൂന്ന് ജില്ലകളിൽ നാളെ അവധി തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയെ...

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…!

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…! കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ജീവനൊടുക്കിയ റീമയുടെ ആത്മഹത്യ...

കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചു

കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചു കാസർകോട്: പതിനാലുകാരിയായ ഹൈസ്കൂൾ വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു....

Related Articles

Popular Categories

spot_imgspot_img