web analytics

യുകെ വിടുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്; നെറ്റ് മൈഗ്രേഷൻ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പിന്നിലെ കാരണങ്ങൾ….

യുകെ വിടുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്; പിന്നിലെ കാരണങ്ങൾ….

കുടിയേറ്റം കുറഞ്ഞതോടെ യുകെ വിടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്. അതേസമയം യുകെയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.

2025 ജൂണിൽ 2023 ലെ ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 204,000 കുറവ് ഇന്ത്യക്കാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്.

ഇത്തരത്തിൽ ഉണ്ടാകുന്ന കുറവ് നിർമ്മാണ മേഖല ,ആരോഗ്യ സംരക്ഷണം, പ്രാദേശിക സേവനങ്ങൾ എന്നിവയെ ബാധിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്.

74000 ഇന്ത്യക്കാരാണ് ഇതുവരെ യുകെ വിട്ടത്. ഇതിൽ ഏകദേശം 45,000 പേർ പഠന വിസയിലും 22,000 പേർ തൊഴിൽ വിസയിലും 7,000 പേർ മറ്റ് വിസകളിലും എത്തിയവരായിരുന്നു. ചൈനീസ് പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്,

42,000 പേർ വിദേശത്തേക്ക് പോയതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. എന്നാൽ നിലവിൽ അനുവദിച്ചതിൽ അധികം വിസകളും ഇന്ത്യക്കാർക്കാണ്.

90,000 പഠന വിസകളും 46,000 തൊഴിൽ വിസകളും ഇന്ത്യക്കാർക്ക് അനുവദിച്ചു. യുകെയിൽ എത്തുന്ന യൂറോപ്യൻ യൂണിയൻ ഇതര ഗ്രൂപ്പുകളിൽ ഇന്ത്യക്കാർ, പാകിസ്ഥാൻ, ചൈനീസ്, നൈജീരിയൻ പൗരന്മാർ എന്നിവരും ഉൾപ്പെടുന്നു.

ജൂൺ വരെയുള്ള 12 മാസങ്ങളിൽ, യുകെ വിട്ടുപോയതിനേക്കാൾ ഏകദേശം 204,000 പേർ കൂടുതൽ യുകെയിൽ പ്രവേശിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 649,000 ന്റെ മൂന്നിലൊന്നിൽ താഴെ മാത്രമാണിത്. 2025 സെപ്റ്റംബർ വരെയുള്ള വർഷത്തെ ഹോം ഓഫീസ് ഡാറ്റ പറയുന്നത്.

2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നെറ്റ് മൈഗ്രേഷൻ ഇപ്പോൾ . ജോലിക്കോ പഠനത്തിനോ വേണ്ടി യുകെ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയും, ആശ്രിതർ കുറയുകയും, കൂടുതൽ ആളുകൾ പോകുകയും ചെയ്യുന്നതിനാലാണ് ഈ കുറവ് സംഭവിക്കുന്നത്.

യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ചൈനീസ് വിദ്യാർത്ഥികളുമാണ്. ബ്രിട്ടീഷ് കുടിയേറ്റക്കാരിൽ പത്തിൽ ഒമ്പത് പേരും ‘ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ്’.

നെറ്റ് മൈഗ്രേഷൻ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ‘ഇവിടെ വരുന്ന എല്ലാവരും അവർ എടുക്കുന്നതിനേക്കാൾ കൂടുതൽ സംഭാവന നൽകുന്ന തരത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നു’ എന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img