ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

ഇഡി നോട്ടീസ് നിയമപരമല്ലെന്ന് പ്രസ് ക്ലബ്

കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് നിയമപരമല്ല എന്ന നിലപാടിൽ എറണാകുളം പ്രസ് ക്ലബ്. ജയിലിൽ കഴിയുന്ന തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൻ്റെ പക്കൽ നിന്ന് വാങ്ങിയ തുകയുടെ കണക്ക് തേടിയാണ് നോട്ടീസ് നൽകിയത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. നോട്ടീസിന് നിയമപരമായ മറുപടി നൽകാനാണ് തീരുമാനം.

ഒന്നാമത്തെ കാര്യം, പ്രസ് ക്ലബിൻ്റെ ഇടപാടുകൾ ഒന്നും ഇഡി നോട്ടീസിൽ കാണിച്ചിരിക്കുന്നത് പോലെ, മണി ലോണ്ടറിങിൻ്റെ (PMLA Act) പരിധിയിൽ വരുന്നതല്ല. രണ്ടാമത്തേത്, പ്രസ് ക്ലബിൻ്റെ ഒരു അക്കൗണ്ടിലേക്കും മോൻസൺ മാവുങ്കലിൻ്റെ പണം എത്തിയിട്ടില്ല എന്നതാണ്. പ്രസ് ക്ലബ് കുടുംബമേളയുടെ ചിലവിലേക്കായി മുൻ ഭരണസമിതി മോൺസൻ്റെ പണം വാങ്ങിയതായി ആരോപണം ഉയർന്നിട്ടുണ്ട് എങ്കിലും അങ്ങനെ ഒരു തുകയും ലഭിച്ചതായി അക്കൗണ്ടിൽ രേഖയില്ല.

ഇക്കാര്യങ്ങൾ അറിയിച്ച് ഇഡിക്ക് മറുപടി നൽകാനാണ് പ്രസ് ക്ലബ് ഭാരവാഹികളുടെ നീക്കം. ഇതിനായി അഭിഭാഷകരുമായി കൂടിയാലോചന നടത്തുന്നുണ്ട്. മുൻ ഭാരവാഹികൾ സ്വന്തം നിലയ്ക്ക് പണം കയ്യിൽ വാങ്ങി ചിലവഴിച്ചിട്ടുണ്ട് എങ്കിൽ അത് സ്ഥാപനം എന്ന നിലയ്ക്ക് ക്ലബിൻ്റെ കണക്കിൽ പെടുത്തുന്നത് നിയമപരമല്ല എന്നുള്ള കാര്യവും അറിയിക്കും. ഇതോടെ കണക്കുകൾ കൊടുക്കേണ്ട ബാധ്യത മുമ്പ് ഭാരവാഹിത്വം വഹിച്ച വ്യക്തികൾക്കാകും.

2020 ലെ പ്രസ് ക്ലബ് കുടുംബ മേളക്കായി പിരിച്ച തുകയെചൊല്ലിയാണ് മോൺസൻ അറസ്റ്റിലായത് മുതൽ വിവാദം ഉണ്ടായത്. ഈ തുക വാങ്ങിയതിൽ അന്നത്തെ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഹിൻ ആന്റണി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. തിരിമറിയുടെ പേരിൽ സഹിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിതിരുന്ന. മോൻസൻ്റെ തട്ടിപ്പ് കേസുകൾ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സഹിൻ ആൻ്റണി, പി ശശികാന്ത് എന്നീ മുൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിച്ചത്.

മോൻസൺ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരൻ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ്‍ പി ആർ റസ്തം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും ഇതിൽ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എബിൻ എബ്രഹാമാണ് മറ്റൊരു പ്രതി.

മോൻസൻറെ കലൂരിലെ വീട്ടിൽ വെച്ച് കെ.സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപും മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘവും പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ ഇ.ഡിയും മണിക്കൂറുകളോ സുധാകരനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.

English Summary :

The Ernakulam Press Club has taken the stand that the notice issued by the Enforcement Directorate is legally invalid. The notice was served in connection with the money received from conman Monson Mavunkal, who is currently in jail

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

Related Articles

Popular Categories

spot_imgspot_img