ആടുജീവിതം കഥയുമായി രാജുവിൻ്റെ ഗംഭീര എൻട്രി; പക്ഷെ ക്ലൈമാക്സ് ചീറ്റിപ്പോയി; കള്ളിവെളിച്ചത്തായത് ഡി.എൻ.എ പരിശോധനയിൽ

ലക്നൗ: രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്ന വാർത്ത. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം നടത്തുന്നവർക്ക് വിറ്റെന്നും അവിടെ ആടുകൾക്കൊപ്പമാണ് ഇത്രനാളും കഴിഞ്ഞതെന്നുമായിരുന്നു തിരിച്ചെത്തിയ രാജു എന്ന് പേരുള്ള യുവാവ് വെളിപ്പെടുത്തിയത്. ​

ഗാസിയാബാദിലെ ഒരു കുടുംബത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ഏഴു വയസുള്ള മകനെ കാണാതായിരുന്നു. അങ്ങനെയാണ് പൊലീസിന്റെ ഇടപെടലിൽ യുവാവ് കഴിഞ്ഞ ദിവസം ഈ കുടുംബത്തോട് ചേർന്നത്.

ഇവരുടെ പുനസമാ​ഗമം ദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇപ്പോൾ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ​ഗാസിയാബാദിലെ കുടുംബത്തിനൊപ്പം ചേർന്ന ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാൻ സ്വദേശി തട്ടിപ്പുകാരനാണ് എന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇത്തരത്തിൽ ബന്ധം സ്ഥാപിച്ച് വീടുകളിൽ കയറിക്കൂടിയ ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​യാ​ൾ​ 2005​ൽ​ ​സ​മാ​ന​രീ​തി​യി​ൽ​ ​ക​യ​റി​പ്പ​റ്റി​യ​ ​കും​ടും​ബ​ത്തി​ലും​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വീ​ട്ടി​ലും​ ​മോ​ഷ​ണം​ ​ന​ട​ത്തി മുങ്ങിയിരുന്നു.​ ​ഒ​ൻ​പ​തോ​ളം​ ​വീ​ടു​ക​ളി​ൽ​ ​വി​വി​ധ​ ​പേ​രു​ക​ളി​ൽ​ ​ക​ഴി​ഞ്ഞും​ ​ത​ട്ടി​പ്പ് ​ന​ട​ത്തിയിട്ടുണ്ട്.​ 2021​ൽ​ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇയാളെ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ൽ​ ​അ​ട​ച്ചി​രു​ന്നു എന്നും കണ്ടെത്തി.

1993​ൽ​ ​ഏ​ഴ് ​വ​യ​സ്സു​ള്ള​പ്പോ​ൾ​ ​ആ​രോ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കു​ട്ടി​യാ​ണ് ​താ​നെ​ന്നും​ ​കു​ടും​ബ​ത്തെ​ ​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞ് ​ഇ​യാ​ൾ​ തന്നെയാണ് ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ചത്.​ ​

തു​ട​ർ​ന്ന് ​ ഇയാളെ പറ്റി പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകനെന്ന് തെറ്റിദ്ധരിച്ച് ഇയാളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ​ഒ​ത്തു​ചേ​ര​ലി​നെ​ക്കു​റി​ച്ച് ​അ​ന്ന് ​മാ​ധ്യ​മ​ങ്ങ​ളോ​ട് രാജു വളരെ ​വൈ​കാ​രി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കു​ക​യും​ ​ചെ​യ്തു.

എ​ന്നാ​ൽ പല സ്ഥലങ്ങളിൽ നിന്ന് ഇയാളുമായി ബന്ധം സ്ഥാപിച്ച് പലരും എത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് രാജുവിനെ ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​നയ്ക്ക് വിധേയനാക്കിയതോടെ ​കാ​ണാ​താ​യ​ ​കു​ട്ടി​യ​ല്ല​ ​ഇ​യാ​ളെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ ഇ​തോ​ടെ​ ​പൊ​ലീ​സ് ​ ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

Related Articles

Popular Categories

spot_imgspot_img