നിലമ്പൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായുള്ള രൂക്ഷവിമർശനങ്ങൾ ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ ഓരോന്നിനും എം.എൽ.എ കൃത്യമായ മറുപടി പറഞ്ഞു.The MLA gave precise answers to each of the issues raised by the Chief Minister in the press conferenc
പി.ശശിയെ മുഖ്യമന്ത്രിക്ക് വിശ്വാസം കാണുമെന്നും തനിക്കങ്ങനെയൊരു വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വായിച്ചത് എംആർ അജിത് കുമാറിന്റെ പ്രസ്താവനയാണ്.
മുഖ്യമന്ത്രിയെ താൻ തള്ളി പറയില്ല. സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞത് എഡിജിപിയായിരുന്നു. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ ഞാൻ ഇല്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും പിണറായിയെ തള്ളിപ്പറയില്ല.
തനിക്ക് ഇടത് പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നുമാണ് വന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും അൻവർ തിരിച്ചടിച്ചു. ഇഎംഎസ് ആരായിരുന്നു, പഴയ കോൺഗ്രസുകാരനായിരുന്നില്ലേ. അദ്ദേഹം എങ്ങനെ സഖാവ് ഇഎംഎസ് ആയെന്നും നിലമ്പൂർ എംഎൽഎ ചോദിച്ചു.
തന്നെ പാർട്ടിക്ക് വേണ്ടങ്കിൽ വേറെ വഴിതേടും. അക്കാര്യം പാർട്ടി വ്യക്തമാക്കട്ടെ. പാർട്ടിക്ക് വേണ്ടെന്ന് തോന്നുന്നത് വരെ താൻ പാർട്ടിയിൽ നിന്ന് പോരാടും. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഇടത് എംഎൽഎ പറഞ്ഞു.
മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു പി ശശിയ ഏത് ഏത് സാഹചര്യത്തിലാണ് പുറത്താക്കിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ആ സാഹചര്യത്തില്‍ ഒരടി പോലു ശശി ഇപ്പോഴും മാറിയിട്ടില്ല. അതിലും മോശമാണെന്ന് ഇപ്പോഴത്തെ അവസ്ഥയെന്നും ഇടത് എംഎൽഎ കുറ്റപ്പെടുത്തി. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അദ്ദേഹത്തിന്റെ വിശ്വാസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്യ പ്രതികരണം തുടർന്നാൽ തനിക്കും മറുപടി നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് അൻവർ വീണ്ടുമെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളെ താൻ തള്ളി പറയില്ല എന്ന് വ്യക്തമാക്കുന്ന അൻവർ അദ്ദേഹത്തിൻ്റെ വാദക്കൾക്ക് എണ്ണി പറഞ്ഞാണ് മറുപടി പറഞ്ഞിരിക്കുന്നത്. തൻ്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്. ജനങ്ങളെ ബാധിക്കുന്ന കാര്യമാണ് അദ്ദേഹത്തെ അറിയിച്ചതെന്നും ഭരണകക്ഷി എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാനാണ് കൂടെ നിൽക്കുന്ന ഒരു ഒരു വിഭാഗം ശ്രമിക്കുന്നത്. അതിൽ പി ശശിയും എആർ അജിത് കുമാറും മാത്രമല്ല ഉള്ളത്. താൻ പറയുന്ന കാര്യങ്ങളെല്ലാം പാർട്ടിയിലെ ഒരു വിഭാഗത്തിന് ബോധ്യമായിട്ടുണ്ട്. ഒരു സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം മനസിലാക്കണം. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപെട്ടില്ല എന്ന് വ്യക്തമാക്കട്ടെ. പാർട്ടിയുടെ മറുപടിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. പോലീസിന്റെ മനോവീര്യം തകർന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് പൂർണമായും തെറ്റാണെന്നും അൻവർ പറഞ്ഞു.